മുഖവുര- ലൈംഗികതയെക്കുറിച്ചാണ് ഈ പോസ്റ്റ് അതുകൊണ്ട് തന്നെ ഒരു അപേക്ഷ...മനസ്സ് കൊണ്ടുംപ്രായപൂർത്തിയായവർ മാത്രംഇതു വായിച്ചാ മതി..
ലൈംഗികത,
ലൈംഗികതയെക്കുറിച്ച്എല്ലാസമൂഹത്തിലും ഒട്ടേറെ അബദ്ധ ധാരണകൾ നിലവിലുണ്ട്. ഏതാണ്ട് എല്ലാപ്രദേശങ്ങളിലും,അധികാരസ്ഥാനത്ത്പുരുഷസമൂഹമായത്കൊണ്ട്പുരുഷനെ അനുകൂലി ക്കുന്ന മിത്തുകളാണ് നില നിൽക്കുന്നത്.ശാസ്ത്രീയമായി ഇവ വിശദീകരിക്കുകയും മിത്തുകളെ തുറന്ന് കാണിക്കുകയും ചെയ്താലും കാലാകാലങ്ങളിലായി നില നിന്ന് പോരുന്ന ഈ ധാരണ കളെ ഇല്ലാത്താക്കുക എളുപ്പമല്ലാ.അവയുടെ പ്രഭാവം കുറയ്ക്കൂകപോലും ദുഷ്കരം...എന്നാലും എന്റെ വായനയിലും അറിവിലും,നിരീക്ഷണത്തിൽ നിന്നും, ഞാൻ വ്യക്തമായും മനസ്സിലാക്കിയ കുറേ സത്യങ്ങളെക്കുറിച്ച് പറയുന്നൂ... എനിക്ക് ഒരു സുഹൃത്തുണ്ട് രവി അദ്ദേഹം ചോദിച്ച ചോദ്യങ്ങളും അവക്കുള്ള മറുപടിയുമാണ് ഇവിടെ എഴുതുന്നത്... ഞാൻ ഒരു സൈക്കോളജിസ്റ്റോ, സെക്സോളജിസ്റ്റോ അല്ലാ...എങ്കിലും ഒരു എഴുത്തുകാരൻ. വിശിഷ്യാ ഒരു തിരക്കഥാകാരൻ എല്ലാറ്റിനെക്കുറിച്ചും വിശദമായി പഠിച്ചിരിക്കണം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ.. പഠിച്ചതും അറിഞ്ഞതുമായ കാര്യങ്ങൾ മറ്റുള്ളവർക്കും പറഞ്ഞ് കൊടുക്കുക എന്നതുംഎന്റെ ഒരു ശീലമായിപ്പോയി.... വാത്സ്യായനും സെക്സോളജിസ്റ്റായിരുന്നില്ലല്ലോ?....
മിത്തും യാഥാർഥ്യവും.
മിത്ത്-സ്ത്രീകളുടെ ലൈംഗിക താൽപ്പര്യം പുരുഷന്റേത് പോലെ തീവ്രമല്ല !
യാഥാർഥ്യം-സ്ത്രീയുടെ ലൈംഗിക താൽപ്പര്യവും വികാരവും പുരുഷന്റേത്പോലെ തന്നെ
ശക്തവും തീവ്രവുമാണ്.പുരുഷന്റെ ശിശ്നാഗ്രത്തിലുള്ള അത്ര തന്നെ നാഡീ തന്തുക്കൾ
സ്ത്രീയുടെ ഭഗശിശ്നികയിലുമുണ്ട്. പുരുഷലിംഗത്തിനേക്കാൾ കുറഞ്ഞ സ്ഥലത്ത്
നാഡ്യൂഗ്രങ്ങൾ കൂടിച്ചേർന്നിരിക്കുന്നതിനാൽ അതിനു സംവേദനശേഷി അല്പം കൂടുതലുണ്ടെന്ന് പറയാം.അത്കൊണ്ടാണ് ചുരുക്കം ചില സ്ത്രീകൾക്ക് ബഹുരതിമൂർച്ച സാദ്ധ്യമാകുന്നത്.പുരുഷന് ബഹുരതിമൂർച്ചസാധിക്കാറില്ലാ.ഓരോസ്ത്രീയുടേയുംശാരീരിക,മാനസിക,സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച്ലൈംഗികതപ്രതികരണത്തിലുംവ്യത്യാസമുണ്ടാകാം. സമയവും,സ്ഥലവും,പങ്കാളിയുമായുള്ള അടുപ്പത്തിന്റെ സ്വഭാവവുമെല്ലാം ലൈംഗിക താല്പര്യത്തെ ബാധിക്കും.അതല്ലാതെ സ്ത്രീയായത് കൊണ്ട് മാത്രം ഒരാളുടെ ലൈംഗിക താല്പര്യത്തിന്റെ തോത് കുറയുന്നില്ലാ.
മിത്ത് – പുരുഷൻഎല്ലായ്പ്പോഴും സെക്സ് ആസ്വദിക്കുന്നു.സ്ത്രീക്കാണു പലപ്പോഴും അത് ആസ്വാദ്യമല്ലാതാകുന്നത്?
യാഥാർഥ്യം-വിഖ്യാത ലൈംഗിക ഗവേഷകനായ ബെർണിസിൻബെർഗെർഡിന്റെ അഭിപ്രായത്തിൽ മുപ്പത് ശതമാനം പുരുഷന്മാർക്കും പലപ്പോഴും ലൈംഗിക വേഴ്ച ഒരു ദുരനുഭവമാണ്. പുരുഷൻ എപ്പോഴും ലൈംഗിക വേഴ്ചക്ക് സജ്ജനാണു എന്ന തെറ്റിദ്ധാരണയാണ് ഇതിനു ഒരു കാരണം. താല്പര്യമില്ലാത്തത്കൊണ്ട് ബന്ധത്തിൽ നിന്നും വിട്ടു നിൽക്കാൻ സ്ത്രീക്ക് അവകാശമുണ്ടെന്ന് സമ്മതിക്കുന്നവരും അതേ അവകാശം പുരുഷന് നൽകാറില്ലാ. എല്ലായ്പ്പോഴും മുൻകൈ എടുക്കേണ്ടത് തന്റെ കടമയാണെന്ന് പുരുഷൻ തെറ്റിദ്ധരിക്കുന്നു. അതുകൊണ്ട് തന്നെ താല്പര്യമില്ലെങ്കിലും ലൈംഗിക വേഴ്ചക്കൊരുങ്ങാൻ അവൻ നിർബന്ധിതനാകുന്നു. ഇതാകട്ടെ; വേഴ്ച ഒരു പരാജയവും ദുരിതാനുഭവവുമാക്കും. ലൈംഗിക പരാജയങ്ങൾ മാനസികമായ തളർച്ചയും പരാജയബോധവുമുണ്ടാക്കുമ്പോൾ ആത്മവിശ്വാസം തകരുകയും ചെയ്യുന്നു.
ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴൊക്കെ സ്ഖലനമുണ്ടാകുന്നു എന്നത്കൊണ്ടാണു പുരുഷന് എല്ലായ്പ്പോഴും അത് ആസ്വാദ്യമാകുന്നു എന്ന തെറ്റിദ്ധാരണയുണ്ടായത് എന്നാണു എന്റെ അനുമാനം.എല്ലാ സ്ഖലനവും ആഹ്ളാദകരമായ ഒരു അനുഭവം ആകണമെന്നില്ലാ. ചിലരിലെങ്കിലും അത് വേദനാജനകമായ ഒരു പ്രക്രിയാകാറുണ്ട്. സ്ഖലനം നടന്നോ എന്നറിയാൻപോലും പറ്റാതെപോകുന്നവരുണ്ട്.സുഖപ്രദമായ സ്ഖലനം ഉണ്ടായില്ലെങ്കിൽ അവന് രതി ആസ്വദിക്കാൻ കഴിയാറില്ലാ. എന്നാൽ കൃത്യമായ രതിമൂർച്ച അനുഭവപ്പെട്ടില്ലെങ്കിലും പലപ്പോഴും സ്ത്രീകൾക്ക് രതി ആസ്വദിക്കാനായെന്നുവരും.
മിത്ത്-കുതിരയുടെ കരുത്തും ചടുതലയുമുള്ള പ്രചണ്ധമായൊരു രതി ബന്ധമാണ് സ്ത്രീകൾക്ക് ഏറെയിഷ്ടം എന്നത് ശരിയാണോ?
യാഥാർഥ്യം-പങ്കാളിക്ക് ചടുതലതയും വേഗതയും പോരാ എന്ന് പരാതിപ്പെടുന്ന നാരികൾ കുറവാണ്!(സാമുദ്രികാലക്ഷണശാസ്ത്രപ്രകാരം ‘ഹസ്തിനി’ വര്ഗത്തിൽപ്പെടുന്നചില നാരീജനങ്ങൾക്ക് ഇത്തരം ഒരു അവസ്ഥാ വിശേഷം ചിലപ്പോൾ ഉണ്ടാകാറുണ്ടെന്ന് പറയുന്നൂ.വാത്സ്യായനും അത് ശരിവക്കുന്നുണ്ട്.ഇത്തരം സ്ത്രീകൾ മിക്കവാറും അജ്ജുകകളായി(വേശ്യ) തീരാറുണ്ട്..യഥാർത്തത്തിൽ പങ്കാളിയുമായികൂടുതൽ സമയം അടുത്ത ബന്ധത്തിൽ തുടരാനാണു സ്ത്രീകൾക്കിഷ്ടം.സാവധാനത്തിലും മൃദുവായുമുള്ള ലാളനകളും പരിചരണവുമാണ് സ്ത്രീകൾ ഇഷ്ടപ്പെടുക.സാവധാനത്തിലുള്ള തരളമായ ബന്ധങ്ങളും ചലനങ്ങളും പുരുഷനും ആസ്വാദ്യകരവും, ആഹ്ളാദകരവുമായിരിക്കും എന്നാണ് എന്റെ പക്ഷം.ഒരു ‘തകർപ്പൻ പ്രകടനത്തേക്കാൾ’ സ്നേഹപൂർണമായ ഒരു ലാസ്യമാണ് ലൈംഗിക ബന്ധത്തേയും ദാമ്പത്യത്തേയും ഹൃദ്യമാക്കുക.രതിമൂർച്ചാവേളയിൽ പങ്കാളിയോട് കൂടുതൽ ശക്തമായി ഒത്ത് ചേരാൻ നാരികൾക്ക് താല്പര്യം ഉണ്ടാകും അതുകൊണ്ട് തന്നെ ലൈംഗികയുടെ സമസ്ത മേഖലയിലുമെന്നപോലെ ഇക്കാര്യത്തിലും ഓരോരുത്തർക്കും താല്പര്യഭേദമുണ്ടാകും ,അവ പരസ്പരം അറിയിക്കുക എന്നതാണ് പ്രധാനം.രതിയുടെ കാര്യത്തിൽ, താൽപ്പര്യങ്ങളും, അനുഭൂതികളും ഇഷ്ടാനിഷ്ടങ്ങളും എല്ലാം തുറന്ന് പറയുക തന്നെ വേണം.സ്ത്രീകൾ ഇക്കാര്യത്തിൽ പൊതുവേ പിന്നിലാണ്. “യ്യോ...ഞാനിതൊക്കെ പറഞ്ഞാൽ ഇതിയാൻ എന്ത് വിചാരിക്കും” എന്നൊക്കെയുള്ള ധാരണ അവരെ ഏറ്റ് പറച്ചിലിൽ നിന്നും മാറ്റി നിര്ത്തുന്നു.പുരുഷന്മാര് ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യമുണ്ട്. ബലാൽസംഗം ഒരു രതിക്രീഡയല്ലാ. അതൊരു രതിവൈകൃതം മാത്രമാണ് .പച്ചയായ ശരീരത്തിൽ ഒരു കത്തി കുത്തിയിറക്കുന്നത് പോലെ.... ആ വൈകൃതം കഴിയുമ്പോൾ പുരുഷന് ആനന്ദിക്കാൻ കഴിയാത്ത ഒരു രതിമൂർച്ച യുമാണു അവിടെ സംഭവിക്കുന്നത്. സ്വന്തം ഇണക്ക് താല്പര്യമില്ലാതെ നടത്തുന്ന വേഴ്ചയും ബലാൽസംഗം എന്ന വകുപ്പിൽ തന്നെ ഉൾപ്പെടുന്നു.
മിത്ത്-സ്ത്രീകൾപൊതുവേസ്വയംഭോഗംചെയ്യാറില്ലാ.അങ്ങനെചെയ്യുന്നത് ചീത്തപെൺകുട്ടികളുടെ ശീലമാണോ?
യാഥാർഥ്യം- സ്വയംഭോഗം ഒരു ശീലമാക്കാക്കാതെയും,അനിയന്ത്രിതമാകാതെയും നോക്കുകയാണ് വേണ്ടത്.ശീലമായാൽ അത് വെറും ചടങ്ങായി മാറും.മൂന്നിൽ രണ്ട് സ്ത്രീകളും ഒരിക്കലെങ്കിലും സ്വയംഭോഗം ചെയ്തിട്ടുണ്ടാകുമെന്നും, തൊണ്ണൂറ്റിഅഞ്ച് ശതമാനം ചെറുപ്പാരും പലപ്പോഴുംസ്വയംഭോഗം ചെയ്തിട്ടുണ്ടാകുമെന്നുമാണ് പാശ്ചാത്യ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. നമ്മുടെ നാട്ടിൽ ഇത്തരം ഗവേഷണങ്ങളൊന്നും നടന്നിട്ടില്ലാ. അതുകൊണ്ട് തന്നെ കൃത്യമായ ഒരു കണക്കെടുപ്പും അസാദ്ധ്യമാണ്. ലൈംഗികമോഹങ്ങൾ ഏറ്റവും ഫലപ്രദമായി സാക്ഷാത്കരിക്കാൻ കഴിയുന്ന അപകടരഹിതമായ മാർഗ്ഗംസ്വയംഭോഗം ആണെന്ന് എല്ലാ ലൈംഗികശാസ്ത്രജ്ഞന്മാരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിന് അപകടമായ മാർഗ്ഗങ്ങൾതേടി അബദ്ധങ്ങളിലെത്തുന്നതിനും ലൈംഗികമോഹം അടക്കിപ്പിടിച്ച് കടുത്തമാനസികസമ്മർദ്ദത്തിലും പെടുന്നതിനുമുള്ള സാഹചര്യങ്ങളാണ് പലയിടത്തും നടക്കുന്നത് അതുകൊണ്ട് തന്നെ ആ ആനന്ദവും ലഭിക്കാതെയുമാകും.
ചില പാശ്ചാത്യ നിരീക്ഷണങ്ങൾ പ്രകാരം ലൈംഗികബന്ധത്തിലൂടെയു ണ്ടാകുന്ന തി നേക്കാമികച്ചനിലയിലാണ് പലരും സ്വയംഭോഗത്തിലൂടെ രതിമൂർച്ഛ പ്രാപിക്കുന്നത്. ആഹ്ളാദകരമാം വിധം സ്വയംഭോഗം ചെയ്യുന്നവർക്ക് ലൈംഗികതയെ ഒരു ഹൃദ്യാനുഭവമായി മാറ്റാനാവുമെന്നാണ് ‘കിൻസ്ലിയേയും മാസ്റ്റേഴ്സ് ആന്റ് ജോൺസണെയും പോലുള്ള ലൈംഗിക ശാസ്ത്രഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.പക്ഷേ ഈ ലേഖകന് ആ നിരീക്ഷണങ്ങളോട് അത്ര യോജിക്കാനാവുന്നില്ലാ കാരണം പ്രകൃതിക്ക് ഒരു നിയമമുണ്ട്.പണ്ടേ അത് കൽപ്പിതമത്രേ.....
മിത്ത്- ഇരു പങ്കാളികൾക്കും ഒരുമിച്ച് രതിമൂർച്ചയുണ്ടായാൽ മാത്രമേ ലൈംഗിക ബന്ധം വിജയമാകുകയുള്ളൂ എന്നത് ശരിയാണോ?
യാഥാർഥ്യം- ലൈംഗിക ബന്ധത്തിൽ ഇരു പങ്കാളിക്കും ഒരുമിച്ച് രതിമൂർച്ചയുണ്ടാകുന്നത് അപൂവ്വമാണ്അങ്ങനെയുണ്ടായത്കൊണ്ട്മാത്രം ആ ബന്ധം ഏറ്റവും ആഹ്ളാദകരമാകണ മെന്നില്ലാ.രതിമൂർച്ചക്ക് ശേഷവും പങ്കാളിയുടെ സ്നേഹവും പരിചരണവും ലഭിക്കണമെന്നാണ് സ്ത്രീകൾ പൊതുവേ ആഗ്രഹിക്കുക.സ്ഖലനാനന്തരം ‘തന്റെ കാര്യം കഴിഞ്ഞു’എന്ന വിചാരത്തിൽ തിരിഞ്ഞ് കിടന്ന് ഉറങ്ങാനാണ് പല പുരുഷന്മാർക്കും ഇഷ്ടം.അയ്യാൾ തന്റെ ഇണയെപ്പറ്റി ചിന്തിക്കുന്നില്ലാ.’സ്വന്തം കാര്യം സിന്ദാബാദ്’.....!
പുരുഷപങ്കാളിക്ക് സ്ഖലനം ഉണ്ടാകുന്നതിനു മുൻപ് സ്ത്രീക്ക് രതിമൂർച്ചയുണ്ടായാൽ അതായിരിക്കും കൂടുതൽ ആഹ്ളാദകരം.തുടർന്ന് പുരുഷനു സ്ഖലനത്തിലേക്ക് എത്തും വരെ താല്പര്യത്തോടെ ബന്ധത്തിൽ തുടരാൻ സ്ത്രീകൾക്ക് കഴിയാറുണ്ട്. ഒരുമിച്ച് രതിമൂർച്ച ഉണ്ടാകുന്നുവോ എന്നല്ലാ ഇരുവർക്കും ആഹ്ളാദ്മുണ്ടാകുന്നുവോ എന്നതാണു പ്രധാനം.
മിത്ത്- ലിംഗവലിപ്പം ലൈംഗികാസ്വാദനത്തിൽ ഏറ്റവും പ്രാധാനമാണോ?
യാഥാഥ്യം- വളർച്ചയെത്താത്ത ആൺകുട്ടികളും,ലിംഗവലിപ്പംകൂട്ടാൻമെഷീനുകളും ,ലേപനങ്ങളും നിർമ്മിക്കുന്നവരും,അത് വാങ്ങി ഉപയോഗിക്കുന്ന വിവരദോഷികളും മാത്രമാണു ഇപ്പോഴും ഇങ്ങനെയുള്ള അബദ്ധധാരണകൾ വെച്ച് പുലർത്തുന്നത് . ലൈംഗികബന്ധത്തിന്റെ കാര്യത്തിൽ ലിംഗവലിപ്പത്തിന് വലിയ പ്രാധാന്യമൊന്നുമില്ലാ എന്നത് ശരി മാത്രമാണ്.
പുരുഷലിംഗം സാധാരണ അവസ്ത്ഥയിൽ പലതോതിൽ വികസിച്ചും ചുരുങ്ങിയു മൊക്കെയിരിക്കും. എന്നാൽ ഉദ്ധരിച്ച നിലയിൽ സാധാരണ,ലിംഗവലിപ്പത്തിനു വലിയ ഏറ്റക്കു റ ച്ചിലുകളൊന്നുമുണ്ടാകാറില്ലാ.നാലിഞ്ചുമുതൽ ആറിഞ്ചുവരെയാണു ഉദ്ധൃതലിംഗത്തിന് നീളമുണ്ടാകുക.ഒരു കാര്യം ശ്രദ്ധിക്കുക.... സാധാരണ നീലച്ചിത്രങ്ങളും, ലൈംഗികതയെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ പടച്ച് വിടുന്ന ‘ലേഖനങ്ങളും’ വായിച്ച് ഇന്നത്തെ ചെറുപ്പക്കാരിൽ പലരും ധരിച്ച് വശായി നിൽക്കുന്ന് ഒരു കാര്യം കൂടെയാണു ഞാനിവിടെ പരാമർശിക്കുന്നത്. യോനീനാളത്തിൽ രണ്ടിഞ്ചിനപ്പുറം സംവേദനശേഷി ഉണ്ടാവുകയില്ലാ അതിനപ്പുറത്തേക്കുള്ള കടന്ന് കയറ്റം അറിയാൻ സ്ത്രീപങ്കാളിക്ക് കഴിയാറുമില്ലാ. ഈ,രണ്ടിഞ്ചോളം ആഴത്തിലുള്ള പേശികളിൽ ഉദ്ദീപനമുയർത്തുകയേവേണ്ടൂ.അതിന് ഉദ്ധൃതലിംഗത്തിന് വലിപ്പമുണ്ടായാൽ മതി. ആറര-എഴ് ഇഞ്ച് നീളമുണ്ടാകുന്നത് സ്ത്രീകൾക്ക് വിഷമമുണ്ടാക്കുകയേ ഉള്ളൂ. അവയവത്തിന്റെ വലുപ്പമോ,ചടുലതയോ ലൈംഗികബന്ധത്തിൽ പ്രസക്തമല്ലാ; പ്രധാനവുമല്ലാ. ഹൃദ്യവും തരളവുമായ ബന്ധവും പരസ്പരധാരണയുമാണ് പ്രാധാനം.
മിത്ത്- പുരുഷൻഎപ്പോഴും ലൈംഗികബന്ധത്തിനു സജ്ജനാണ്.സ്ത്രീക്ക് മാത്രമേ ഒരുക്കം ആവശ്യമുള്ളോ?
.
യാഥാർഥ്യം-തീവൃമായ ലൈംഗികതാല്പര്യമുള്ള പുരുഷന്മാരായാൽ പോലും അവർ എല്ലായ്പ്പോഴും ലൈംഗികബന്ധത്തിന്സജ്ജരല്ലാ സെക്സിന്അനുകൂലമായസാഹചര്യങ്ങളുംരതി താല്പര്യ മുണർത്തുന്ന ഘടകങ്ങളു മെല്ലാം ഒത്ത് ചേരുമ്പോൾമാത്രമേ അവന് ലൈംഗികബന്ധം സാധിക്കുകയുള്ളൂ.രതിയിൽ താല്പര്യമില്ലാത്ത അവസ്ത്ഥ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണപ്പെടാറുണ്ട്.സ്ത്രീയെക്കാൾ കുറച്ച് കൂടി എളുപ്പത്തിൽ പുരുഷന്റെ രതി താല്പര്യങ്ങൾ ഉണർത്താനായി എന്ന് വരും.എങ്കിലും ഈ താല്പര്യം ബന്ധത്തിലേക്ക് എത്തണമെങ്കിൽ പുരുഷനും ധാരാളം തയ്യാറെടുപ്പുകൾ വേണം.ഒരർത്ഥത്തിൽ പറഞ്ഞാൽ പുരുഷനാണു ഉദ്ധാരണം എന്ന സവിശേഷതയ്യാറെടുപ്പ് ആവശ്യമായുള്ളത്. എന്നാൽ സ്ത്രീയെക്കാൾ എളുപ്പത്തിൽ ലൈംഗികോദ്ദീപനങ്ങൾ സ്വീകരിക്കാനാവുന്നൂ എന്നത് കൊണ്ടായിരിക്കാം പുരുഷൻ എപ്പോഴും സജ്ജനാണ് എന്ന തെറ്റിദ്ധാരണയുണ്ടായത്. ലൈംഗികത ഒരു പോരാട്ടമണെന്നും,പുരുഷൻ മാത്രം വിജയിക്കും എന്നുമുള്ള പുരുഷാധിപത്യ പ്രവണമായ അബദ്ധ സങ്കൽപ്പത്തിൽനിന്നുമാകാം ഈ മിഥ്യാധാരണ രൂപപ്പെട്ടത്.
മിത്ത്- പൂർണമായ രതിമൂർച്ചയുണ്ടായാൽ മാത്രമേ സ്ത്രീക്ക് ലൈംഗിക സംതൃപ്തി ഉണ്ടാവുകയുള്ളോ?
യാഥാർഥ്യം- പുരുഷന് സ്ഖലനം പോലെ അനിവാര്യമായ ഒന്നല്ലാ സ്ത്രീക്ക് രതിമൂർച്ച. സ്ഖലനം കൊണ്ട്പുരുഷന് മാനസിക സംതൃപ്തിയും ആഹ്ളാദവും ഉണ്ടാവണമെന്നില്ലാ. അതുപോലെ തന്നെസ്ത്രീക്കും . എല്ലാ ബന്ധപ്പെടലിലും എല്ലാ നാരീജനങ്ങൾക്കും രതിമൂർച്ച അനുഭവിക്കാൻ കഴിയില്ലാ. ശരിയായ രീതിയിൽ രതിമൂർച്ചയുണ്ടാകുന്ന ലൈംഗിക ബന്ധങ്ങൾ 40 ശതമാനത്തിൽതാഴെ മാത്രമാണ്. രതിമൂർച്ചയിൽ എത്താതെ തന്നെ തികഞ്ഞ രതിസംതൃപ്തി അനുഭവിക്കാൻ സ്ത്രീകൾക്ക് കഴിയാറുണ്ട്. ശാരീരികമായ ‘പ്രകടനങ്ങളെ’ക്കാൾ മാനസികമായ അടുപ്പവും,സ്നേഹവും,ഒരുക്കങ്ങളുമാണ് ‘അവളെ’രതിമൂർച്ചയിലേക്ക് എത്തിക്കുന്നത്. അവൾ രതിമൂച്ചയിലെത്തിയോ എന്നറിയാൻ ചിലപ്പോൾ പങ്കാളിക്ക് കഴിയാതെവരാറുണ്ട് .അടുത്ത പരിചയം കൊണ്ട് ,പങ്കാളിയുടെ ഭാവപ്രകടനങ്ങളിൽനിന്ന് ഒരു പരിധിവരെ ഇത് മനസ്സിലാക്കാനാവും.എന്നാൽ വലിയൊരു വിഭാഗം സ്ത്രീകൾ രതിമൂർച്ചയിലെത്തിയെന്ന് നടിച്ച് പങ്കാളിയെ സമാശ്വസിപ്പിക്കാറുണ്ട്. ഈ കപട രതിമൂർച്ചയെ തിരിച്ചറിയുക അത്ര എളൂപ്പമല്ലാ. പുരുഷ പങ്കാളിക്ക് മാനസികാഹ്ളാദമേകാനുള്ള ഒരു തരം ത്യാഗമനോഭാവമാണ് ഇതിനുപിന്നിൽ (എപ്പോഴും ഇത്തരം ചുറ്റുപാടുകളിൽ തമ്മിൽതമ്മിൽ കാര്യങ്ങൾ തുറന്ന് പറയുകതന്നെവേണം എന്ന് തന്നെയാണ് ഈ ലേഖകന്റെ അഭിപ്രായം.സ്ത്രീകൾ മുൻ കൈ എടുത്ത് ഇത് പറയില്ലെങ്കിലും പുരുഷൻ അത് ചോദിച്ച് മനസ്സിലാക്കണം.ലോകത്തിൽ, ഭാര്യാഭർതൃ ബന്ധങ്ങൾ തകരുന്നതിൽ 50 ശതമാനമെങ്കിലും ഈ ‘മൂടിവയ്ക്കൽ’ വില്ലനായിത്തീരുന്നുണ്ട്.) പിന്നെ; രതിമൂർച്ചയെന്ന സവിശേഷാവസ്ത്ഥയല്ലാ പ്രധാനം മറിച്ച് ലൈംഗികബന്ധം ആഹ്ളാദവും സംതൃപ്തിയും നൽകുന്നുണ്ടോ എന്നതാണ്.
മിത്ത്- ലൈംഗികതയെക്കുറിച്ച് പുരുഷന് നല്ല വിവരമാണ്.എല്ലാറ്റിനും മുൻകൈ എടുക്കേണ്ടത് അവനാണ് ?
യാഥാർഥ്യം-ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പൊതുവേ ഇരുകൂട്ടരും പിന്നോക്കമാണ്. ( കേൾക്കുമ്പോൾ നെറ്റിചുളിക്കുന്നവരുണ്ടാകാം, എന്നാൽ ലൈംഗികത ഒരു പഠന വിഷയം ആക്കണം എന്നുതന്നെയാണ് ഈയുള്ളവന്റെ അഭിപ്രായം.മിനിമം പത്താം ക്ളാസിലെങ്കിലും,- ഈയടുത്തനാളിൽ +2 വിൽ പഠിക്കുന്ന ഒരു പെൺകുട്ടി എന്റെ അടുത്ത് വന്ന് ചോദിച്ചൂ. “ അങ്കിൾ കാമം എന്നതിന്റെ അർത്ഥം എന്താണെന്ന്. പ്രേമവും,കാമവും തമ്മിലുള്ള വ്യത്യാസം ആകുട്ടിക്ക് പറഞ്ഞ് കൊടുത്തപ്പോൾ അതിന്റെ മുഖത്തുണ്ടായ ചമ്മൽ ഇന്നും എന്റെ കണ്മുമ്പിൽതന്നെയുണ്ട്. എന്തിന്റേയും ‘തിയറി’ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് എങ്കിലേ ‘പ്രാക്റ്റിക്കലിലെ’ സങ്കീർണ്ണത മനസിലാക്കാൻ സാധിക്കൂ) നമ്മുടെ നാട്ടിൽ പുരുഷന്മാർക്ക് ഇത്തരം വിവരങ്ങൾ കിട്ടുന്നത് മിക്കപ്പോഴും കൂട്ടുകാരിൽ നിന്നോ, അശാസ്ത്രീയ പുസ്തകങ്ങളിൽ നിന്നോ,അശ്ലീല കഥകളിൽ നിന്നോ,ഇന്റർനെറ്റിലൂടെ; സെക്സ് സൈറ്റുകളിലെ ലൈംഗിക വൈകൃത സിനിമ?കളിൽ നിന്നോ ലിംഗ വ ലുപ്പത്തെക്കുറിച്ചും,സ്ത്രീയെ പ്രീതിപ്പെടുത്താനുള്ള സൂത്ര വിദ്യകളെക്കുറിച്ചും,അനാവശ്യകേളീരംഗസാധ്യതയെക്കുറിച്ചുമുള്ള മണ്ടൻ ധാരണകൾ ആവാം.അവപലപ്പോഴും പകന്ന് നകുന്നത് അബദ്ധജടിലമായ കാര്യങ്ങളാണ്...
ലൈംഗികകാര്യങ്ങളിൽ സ്ത്രീ മുൻകൈയെടുക്കുന്നത് ഇരു പങ്കാളിക്കും ആഹ്ളാദ കര മായിരിക്കും.പുരുഷനാണ് ഇതിനൊക്കെ അധികാരമുള്ളത് എന്ന തെറ്റിദ്ധാരണയും, ‘അവൻ’ എന്ത് വിചാരിക്കും എന്ന പേടിയും കാരണമായാണ് ‘അവൾ’മുന്കൈ എടുക്കാൻ മടിക്കുന്നത്.കാര്യങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ലാത്ത ചില പുരുഷന്മാരാകട്ടെ സ്ത്രീ മുൻകൈ എടുക്കുന്നത് അങ്കലാപ്പുണ്ടാക്കുകയും ചെയ്യും.ശരിയായ അറിവും നല്ല പരസ്പര ധാരണയും ഉള്ളവരാണെങ്കിൽ ലൈംഗികജീവിതത്തിൽ അവർ തുല്ല്യ പങ്കാളികളായിരിക്കും അവിടെ ഒരു തരത്തിലുമുള്ള സങ്കോചവും ഉണ്ടാകേണ്ടതില്ല. ലൈംഗികതയും ഒരു തപസാണ്.അതിനെപ്പറ്റി പിന്നെപറയാം..................