2011, ഡിസംബർ 14, ബുധനാഴ്‌ച

ലൈംഗികത


മുഖവുര- ലൈംഗികതയെക്കുറിച്ചാണ് ഈ പോസ്റ്റ്   അതുകൊണ്ട് തന്നെ ഒരു അപേക്ഷ...മനസ്സ് കൊണ്ടുംപ്രായപൂർത്തിയായവർ മാത്രംഇതു വായിച്ചാ മതി..
ലൈംഗികത,
ലൈംഗികതയെക്കുറിച്ച്ല്ലാസമൂഹത്തിലും ഒട്ടേറെ അബദ്ധ ധാരണകൾ നിലവിലുണ്ട്. ഏതാണ്ട് എല്ലാപ്രദേശങ്ങളിലും,അധികാരസ്ഥാനത്ത്പുരുഷസമൂഹമായത്കൊണ്ട്പുരുഷനെ അനുകൂലി ക്കുന്ന മിത്തുകളാണ് നില നിൽക്കുന്നത്.ശാസ്ത്രീയമായി ഇവ വിശദീകരിക്കുകയും മിത്തുകളെ തുറന്ന് കാണിക്കുകയും ചെയ്താലും കാലാകാലങ്ങളിലായി നില നിന്ന് പോരുന്ന ഈ ധാരണ കളെ ഇല്ലാത്താക്കുക എളുപ്പമല്ലാ.അവയുടെ പ്രഭാവം കുറയ്ക്കൂകപോലും ദുഷ്കരം...എന്നാലും എന്റെ വായനയിലും അറിവിലും,നിരീക്ഷണത്തിൽ നിന്നും, ഞാൻ വ്യക്തമായും മനസ്സിലാക്കിയ കുറേ സത്യങ്ങളെക്കുറിച്ച് പറയുന്നൂ... എനിക്ക് ഒരു സുഹൃത്തുണ്ട് രവി അദ്ദേഹം ചോദിച്ച ചോദ്യങ്ങളും അവക്കുള്ള മറുപടിയുമാണ് ഇവിടെ എഴുതുന്നത്... ഞാൻ ഒരു സൈക്കോളജിസ്റ്റോ, സെക്സോളജിസ്റ്റോ ല്ലാ...എങ്കിലും ഒരു എഴുത്തുകാരൻ. വിശിഷ്യാ ഒരു തിരക്കഥാകാരൻ എല്ലാറ്റിനെക്കുറിച്ചും വിശദമായി പഠിച്ചിരിക്കണം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ.. പഠിച്ചതും അറിഞ്ഞതുമായ കാര്യങ്ങൾ മറ്റുള്ളവർക്കും പറഞ്ഞ് കൊടുക്കുക എന്നതുംഎന്റെ ഒരു ശീലമായിപ്പോയി.... വാത്സ്യായനും സെക്സോളജിസ്റ്റായിരുന്നില്ലല്ലോ?....

                           മിത്തും യാഥാർഥ്യവും.
മിത്ത്-സ്ത്രീകളുടെ ലൈംഗിക താൽപ്പര്യം പുരുഷന്റേത് പോലെ തീവ്രമല്ല !

യാഥാർഥ്യം-സ്ത്രീയുടെ ലൈംഗിക താൽപ്പര്യവും വികാരവും പുരുഷന്റേത്പോലെ തന്നെ 
ശക്തവും തീവ്രവുമാണ്.പുരുഷന്റെ ശിശ്നാഗ്രത്തിലുള്ള  അത്ര തന്നെ നാഡീ തന്തുക്കൾ 
സ്ത്രീയുടെ ഭഗശിശ്നികയിലുമുണ്ട്. പുരുഷലിംഗത്തിനേക്കാൾ കുറഞ്ഞ സ്ഥലത്ത് 
നാഡ്യൂഗ്രങ്ങൾ കൂടിച്ചേർന്നിരിക്കുന്നതിനാൽ  അതിനു സംവേദനശേഷി അല്പം കൂടുതലുണ്ടെന്ന് പറയാം.അത്കൊണ്ടാണ് ചുരുക്കം  ചില സ്ത്രീകൾക്ക് ബഹുരതിമൂർച്ച സാദ്ധ്യമാകുന്നത്.പുരുഷന് ബഹുരതിമൂർച്ചസാധിക്കാറില്ലാ.ഓരോസ്ത്രീയുടേയുംശാരീരിക,മാനസിക,സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച്ലൈംഗികതപ്രതികരണത്തിലുംവ്യത്യാസമുണ്ടാകാം. സമയവും,സ്ഥലവും,പങ്കാളിയുമായുള്ള അടുപ്പത്തിന്റെ സ്വഭാവവുമെല്ലാം ലൈംഗിക താല്പര്യത്തെ ബാധിക്കും.അതല്ലാതെ സ്ത്രീയായത് കൊണ്ട് മാത്രം ഒരാളുടെ ലൈംഗിക താല്പര്യത്തിന്റെ തോത് കുറയുന്നില്ലാ.

മിത്ത് പുരുഷൻഎല്ലായ്പ്പോഴും സെക്സ് ആസ്വദിക്കുന്നു.സ്ത്രീക്കാണു പലപ്പോഴും അത്  ആസ്വാദ്യമല്ലാതാകുന്നത്?

യാഥാർഥ്യം-വിഖ്യാത ലൈംഗിക ഗവേഷകനായ ബെർണിസിൻബെർഗെർഡിന്റെ അഭിപ്രായത്തിൽ മുപ്പത് ശതമാനം പുരുഷന്മാർക്കും പലപ്പോഴും ലൈംഗിക വേഴ്ച ഒരു ദുരനുഭവമാണ്. പുരുഷൻ എപ്പോഴും ലൈംഗിക വേഴ്ചക്ക് സജ്ജനാണു എന്ന തെറ്റിദ്ധാരണയാണ് ഇതിനു ഒരു കാരണം. താല്പര്യമില്ലാത്തത്കൊണ്ട് ബന്ധത്തിൽ നിന്നും വിട്ടു നിൽക്കാൻ സ്ത്രീക്ക് അവകാശമുണ്ടെന്ന് സമ്മതിക്കുന്നവരും അതേ അവകാശം പുരുഷന് നൽകാറില്ലാ. എല്ലായ്പ്പോഴും മുൻകൈ എടുക്കേണ്ടത് തന്റെ കടമയാണെന്ന് പുരുഷൻ തെറ്റിദ്ധരിക്കുന്നു. അതുകൊണ്ട് തന്നെ താല്പര്യമില്ലെങ്കിലും ലൈംഗിക വേഴ്ചക്കൊരുങ്ങാൻ അവൻ നിർബന്ധിതനാകുന്നു. ഇതാകട്ടെ; വേഴ്ച ഒരു പരാജയവും ദുരിതാനുഭവവുമാക്കും. ലൈംഗിക പരാജയങ്ങൾ മാനസികമായ തളർച്ചയും പരാജയബോധവുമുണ്ടാക്കുമ്പോൾ ആത്മവിശ്വാസം തകരുകയും ചെയ്യുന്നു.
          ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴൊക്കെ സ്ഖലനമുണ്ടാകുന്നു എന്നത്കൊണ്ടാണു  പുരുഷന് എല്ലായ്പ്പോഴും അത് ആസ്വാദ്യമാകുന്നു എന്ന തെറ്റിദ്ധാരണയുണ്ടായത് എന്നാണു എന്റെ അനുമാനം.എല്ലാ സ്ഖലനവും ആഹ്ളാദകരമായ ഒരു അനുഭവം ആകണമെന്നില്ലാ. ചിലരിലെങ്കിലും അത് വേദനാജനകമായ ഒരു പ്രക്രിയാകാറുണ്ട്. സ്ഖലനം നടന്നോ എന്നറിയാൻപോലും പറ്റാതെപോകുന്നവരുണ്ട്.സുഖപ്രദമായ സ്ഖലനം ഉണ്ടായില്ലെങ്കിൽ അവന് രതി ആസ്വദിക്കാൻ കഴിയാറില്ലാ. എന്നാൽ കൃത്യമായ രതിമൂർച്ച അനുഭവപ്പെട്ടില്ലെങ്കിലും പലപ്പോഴും സ്ത്രീകൾക്ക് രതി ആസ്വദിക്കാനായെന്നുവരും.

മിത്ത്-കുതിരയുടെ കരുത്തും ചടുതലയുമുള്ള പ്രചണ്ധമായൊരു രതി ബന്ധമാണ് സ്ത്രീകൾക്ക് ഏറെയിഷ്ടം എന്നത് ശരിയാണോ?

യാഥാർഥ്യം-പങ്കാളിക്ക് ചടുതലതയും വേഗതയും പോരാ എന്ന് പരാതിപ്പെടുന്ന നാരികൾ കുറവാണ്!(സാമുദ്രികാലക്ഷണശാസ്ത്രപ്രകാരം ‘ഹസ്തിനി’ വര്‍ഗത്തിൽപ്പെടുന്നചില നാരീജനങ്ങൾക്ക് ഇത്തരം ഒരു അവസ്ഥാ വിശേഷം ചിലപ്പോൾ ഉണ്ടാകാറുണ്ടെന്ന് പറയുന്നൂ.വാത്സ്യായനും അത് ശരിവക്കുന്നുണ്ട്.ഇത്തരം സ്ത്രീകൾ മിക്കവാറും അജ്ജുകകളായി(വേശ്യ) തീരാറുണ്ട്..യഥാർത്തത്തിൽ പങ്കാളിയുമായികൂടുതൽ സമയം അടുത്ത ബന്ധത്തിൽ തുടരാനാണു സ്ത്രീകൾക്കിഷ്ടം.സാവധാനത്തിലും മൃദുവായുമുള്ള ലാളനകളും പരിചരണവുമാണ് സ്ത്രീകൾ ഇഷ്ടപ്പെടുക.സാവധാനത്തിലുള്ള തരളമായ ബന്ധങ്ങളും ചലനങ്ങളും പുരുഷനും ആസ്വാദ്യകരവും, ആഹ്ളാദകരവുമായിരിക്കും എന്നാണ് എന്റെ പക്ഷം.ഒരു ‘തകർപ്പൻ പ്രകടനത്തേക്കാൾ’ സ്നേഹപൂർണമായ ഒരു ലാസ്യമാണ്  ലൈംഗിക ബന്ധത്തേയും ദാമ്പത്യത്തേയും ഹൃദ്യമാക്കുക.രതിമൂർച്ചാവേളയിൽ പങ്കാളിയോട് കൂടുതൽ ശക്തമായി ഒത്ത് ചേരാൻ നാരികൾക്ക് താല്പര്യം ഉണ്ടാകും അതുകൊണ്ട് തന്നെ ലൈംഗികയുടെ സമസ്ത മേഖലയിലുമെന്നപോലെ ഇക്കാര്യത്തിലും ഓരോരുത്തർക്കും താല്പര്യഭേദമുണ്ടാകും ,അവ പരസ്പരം അറിയിക്കുക എന്നതാണ് പ്രധാനം.രതിയുടെ കാര്യത്തിൽ, താൽപ്പര്യങ്ങളും, അനുഭൂതികളും ഇഷ്ടാനിഷ്ടങ്ങളും എല്ലാം തുറന്ന് പറയുക തന്നെ വേണം.സ്ത്രീകൾ ഇക്കാര്യത്തിൽ പൊതുവേ പിന്നിലാണ്. “യ്യോ...ഞാനിതൊക്കെ പറഞ്ഞാൽ ഇതിയാൻ എന്ത് വിചാരിക്കും” എന്നൊക്കെയുള്ള ധാരണ അവരെ ഏറ്റ് പറച്ചിലിൽ നിന്നും മാറ്റി നിര്‍ത്തുന്നു.പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യമുണ്ട്. ബലാൽസംഗം ഒരു രതിക്രീഡയല്ലാ. അതൊരു രതിവൈകൃതം മാത്രമാണ് .പച്ചയായ ശരീരത്തിൽ ഒരു കത്തി കുത്തിയിറക്കുന്നത് പോലെ.... ആ വൈകൃതം കഴിയുമ്പോൾ പുരുഷന് ആനന്ദിക്കാൻ കഴിയാത്ത ഒരു രതിമൂർച്ച യുമാണു  അവിടെ സംഭവിക്കുന്നത്. സ്വന്തം ഇണക്ക് താല്പര്യമില്ലാതെ നടത്തുന്ന വേഴ്ചയും ബലാൽസംഗം എന്ന വകുപ്പിൽ തന്നെ ഉൾപ്പെടുന്നു.

മിത്ത്-സ്ത്രീകൾപൊതുവേസ്വയംഭോഗംചെയ്യാറില്ലാ.അങ്ങനെചെയ്യുന്നത് ചീത്തപെൺകുട്ടികളുടെ ശീലമാണോ?

യാഥാർഥ്യം-  സ്വയംഭോഗം ഒരു ശീലമാക്കാക്കാതെയും,അനിയന്ത്രിതമാകാതെയും നോക്കുകയാണ് വേണ്ടത്.ശീലമായാൽ അത് വെറും ചടങ്ങായി മാറും.മൂന്നിൽ രണ്ട് സ്ത്രീകളും ഒരിക്കലെങ്കിലും സ്വയംഭോഗം ചെയ്തിട്ടുണ്ടാകുമെന്നും, തൊണ്ണൂറ്റിഅഞ്ച് ശതമാനം ചെറുപ്പാരും പലപ്പോഴുംസ്വയംഭോഗം ചെയ്തിട്ടുണ്ടാകുമെന്നുമാണ് പാശ്ചാത്യ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. നമ്മുടെ നാട്ടിൽ ഇത്തരം ഗവേഷണങ്ങളൊന്നും നടന്നിട്ടില്ലാ. അതുകൊണ്ട് തന്നെ കൃത്യമായ ഒരു കണക്കെടുപ്പും അസാദ്ധ്യമാണ്. ലൈംഗികമോഹങ്ങൾ ഏറ്റവും ഫലപ്രദമായി സാക്ഷാത്കരിക്കാൻ കഴിയുന്ന അപകടരഹിതമായ മാർഗ്ഗംസ്വയംഭോഗം ആണെന്ന് എല്ലാ ലൈംഗികശാസ്ത്രജ്ഞന്മാരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിന് അപകടമായ മാർഗ്ഗങ്ങൾതേടി അബദ്ധങ്ങളിലെത്തുന്നതിനും ലൈംഗികമോഹം അടക്കിപ്പിടിച്ച് കടുത്തമാനസികസമ്മർദ്ദത്തിലും പെടുന്നതിനുമുള്ള സാഹചര്യങ്ങളാണ് പലയിടത്തും നടക്കുന്നത് അതുകൊണ്ട് തന്നെ ആ ആനന്ദവും ലഭിക്കാതെയുമാകും.
                   ചില പാശ്ചാത്യ നിരീക്ഷണങ്ങൾ പ്രകാരം ലൈംഗികബന്ധത്തിലൂടെയു ണ്ടാകുന്ന തി നേക്കാമികച്ചനിലയിലാണ് പലരും സ്വയംഭോഗത്തിലൂടെ രതിമൂർച്ഛ പ്രാപിക്കുന്നത്. ആഹ്ളാദകരമാം വിധം സ്വയംഭോഗം ചെയ്യുന്നവർക്ക്  ലൈംഗികതയെ ഒരു ഹൃദ്യാനുഭവമായി മാറ്റാനാവുമെന്നാണ് ‘കിൻസ്ലിയേയും മാസ്റ്റേഴ്സ് ആന്റ് ജോൺസണെയും പോലുള്ള ലൈംഗിക ശാസ്ത്രഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.പക്ഷേ ഈ ലേഖകന് ആ നിരീക്ഷണങ്ങളോട് അത്ര യോജിക്കാനാവുന്നില്ലാ കാരണം പ്രകൃതിക്ക് ഒരു നിയമമുണ്ട്.പണ്ടേ അത് കൽപ്പിതമത്രേ.....

മിത്ത്- ഇരു പങ്കാളികൾക്കും ഒരുമിച്ച് രതിമൂർച്ചയുണ്ടായാൽ മാത്രമേ ലൈംഗിക ബന്ധം വിജയമാകുകയുള്ളൂ എന്നത് ശരിയാണോ?

യാഥാർഥ്യം- ലൈംഗിക ബന്ധത്തിൽ ഇരു പങ്കാളിക്കും ഒരുമിച്ച് രതിമൂർച്ചയുണ്ടാകുന്നത് അപൂവ്വമാണ്അങ്ങനെയുണ്ടായത്കൊണ്ട്മാത്രം ആ ബന്ധം ഏറ്റവും ആഹ്ളാദകരമാകണ മെന്നില്ലാ.രതിമൂർച്ചക്ക് ശേഷവും പങ്കാളിയുടെ സ്നേഹവും പരിചരണവും ലഭിക്കണമെന്നാണ് സ്ത്രീകൾ പൊതുവേ ആഗ്രഹിക്കുക.സ്ഖലനാനന്തരം ‘തന്റെ കാര്യം കഴിഞ്ഞുഎന്ന വിചാരത്തിൽ തിരിഞ്ഞ് കിടന്ന് ഉറങ്ങാനാണ് പല പുരുഷന്മാർക്കും ഇഷ്ടം.അയ്യാൾ തന്റെ ഇണയെപ്പറ്റി ചിന്തിക്കുന്നില്ലാ.’സ്വന്തം കാര്യം സിന്ദാബാദ്’.....!         
    പുരുഷപങ്കാളിക്ക് സ്ഖലനം ഉണ്ടാകുന്നതിനു മുൻപ് സ്ത്രീക്ക് രതിമൂർച്ചയുണ്ടായാൽ അതായിരിക്കും കൂടുതൽ ആഹ്ളാദകരം.തുടർന്ന് പുരുഷനു സ്ഖലനത്തിലേക്ക് എത്തും വരെ താല്പര്യത്തോടെ ബന്ധത്തിൽ തുടരാൻ സ്ത്രീകൾക്ക് കഴിയാറുണ്ട്. ഒരുമിച്ച് രതിമൂർച്ച ഉണ്ടാകുന്നുവോ എന്നല്ലാ ഇരുവർക്കും ആഹ്ളാദ്മുണ്ടാകുന്നുവോ എന്നതാണു പ്രധാനം. 
  
മിത്ത്-  ലിംഗവലിപ്പം ലൈംഗികാസ്വാദനത്തിൽ ഏറ്റവും പ്രാധാനമാണോ?

യാഥാഥ്യം- വളർച്ചയെത്താത്ത ആൺകുട്ടികളും,ലിംഗവലിപ്പംകൂട്ടാൻമെഷീനുകളും ,ലേപനങ്ങളും  നിർമ്മിക്കുന്നവരും,അത് വാങ്ങി ഉപയോഗിക്കുന്ന വിവരദോഷികളും മാത്രമാണു ഇപ്പോഴും ഇങ്ങനെയുള്ള അബദ്ധധാരണകൾ വെച്ച് പുലർത്തുന്നത് . ലൈംഗികബന്ധത്തിന്റെ കാര്യത്തിൽ ലിംഗവലിപ്പത്തിന് വലിയ പ്രാധാന്യമൊന്നുമില്ലാ എന്നത് ശരി മാത്രമാണ്.
         പുരുഷലിംഗം സാധാരണ അവസ്ത്ഥയിൽ പലതോതിൽ വികസിച്ചും ചുരുങ്ങിയു മൊക്കെയിരിക്കും. എന്നാൽ ഉദ്ധരിച്ച നിലയിൽ സാധാരണ,ലിംഗവലിപ്പത്തിനു വലിയ ഏറ്റക്കു റ ച്ചിലുകളൊന്നുമുണ്ടാകാറില്ലാ.നാലിഞ്ചുമുതൽ ആറിഞ്ചുവരെയാണു ഉദ്ധൃതലിംഗത്തിന് നീളമുണ്ടാകുക.ഒരു കാര്യം ശ്രദ്ധിക്കുക.... സാധാരണ നീലച്ചിത്രങ്ങളും, ലൈംഗികതയെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ പടച്ച് വിടുന്ന ‘ലേഖനങ്ങളും’ വായിച്ച് ഇന്നത്തെ ചെറുപ്പക്കാരിൽ പലരും ധരിച്ച് വശായി നിൽക്കുന്ന് ഒരു കാര്യം കൂടെയാണു ഞാനിവിടെ പരാമർശിക്കുന്നത്. യോനീനാളത്തിൽ രണ്ടിഞ്ചിനപ്പുറം സംവേദനശേഷി ഉണ്ടാവുകയില്ലാ അതിനപ്പുറത്തേക്കുള്ള കടന്ന് കയറ്റം അറിയാൻ സ്ത്രീപങ്കാളിക്ക് കഴിയാറുമില്ലാ. ഈ,രണ്ടിഞ്ചോളം ആഴത്തിലുള്ള പേശികളിൽ ഉദ്ദീപനമുയർത്തുകയേവേണ്ടൂ.അതിന് ഉദ്ധൃതലിംഗത്തിന് വലിപ്പമുണ്ടായാൽ മതി. ആറര-എഴ് ഇഞ്ച് നീളമുണ്ടാകുന്നത് സ്ത്രീകൾക്ക് വിഷമമുണ്ടാക്കുകയേ ഉള്ളൂ. അവയവത്തിന്റെ വലുപ്പമോ,ചടുലതയോ ലൈംഗികബന്ധത്തിൽ പ്രസക്തമല്ലാ; പ്രധാനവുമല്ലാ. ഹൃദ്യവും തരളവുമായ ബന്ധവും പരസ്പരധാരണയുമാണ് പ്രാധാനം.

മിത്ത്- പുരുഷൻഎപ്പോഴും ലൈംഗികബന്ധത്തിനു സജ്ജനാണ്.സ്ത്രീക്ക് മാത്രമേ ഒരുക്കം ആവശ്യമുള്ളോ?
.
യാഥാർഥ്യം-തീവൃമായ ലൈംഗികതാല്പര്യമുള്ള പുരുഷന്മാരായാൽ പോലും അവർ എല്ലായ്പ്പോഴും ലൈംഗികബന്ധത്തിന്സജ്ജരല്ലാ സെക്സിന്അനുകൂലമായസാഹചര്യങ്ങളുംരതി താല്പര്യ മുണർത്തുന്ന ഘടകങ്ങളു മെല്ലാം ഒത്ത് ചേരുമ്പോൾമാത്രമേ അവന് ലൈംഗികബന്ധം സാധിക്കുകയുള്ളൂ.രതിയിൽ താല്പര്യമില്ലാത്ത അവസ്ത്ഥ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണപ്പെടാറുണ്ട്.സ്ത്രീയെക്കാൾ കുറച്ച് കൂടി എളുപ്പത്തിൽ പുരുഷന്റെ രതി താല്പര്യങ്ങൾ ഉണർത്താനായി എന്ന് വരും.എങ്കിലും ഈ താല്പര്യം ബന്ധത്തിലേക്ക് എത്തണമെങ്കിൽ പുരുഷനും ധാരാളം തയ്യാറെടുപ്പുകൾ വേണം.ഒരർത്ഥത്തിൽ പറഞ്ഞാൽ പുരുഷനാണു ഉദ്ധാരണം എന്ന സവിശേഷതയ്യാറെടുപ്പ് ആവശ്യമായുള്ളത്. എന്നാൽ   സ്ത്രീയെക്കാൾ എളുപ്പത്തിൽ ലൈംഗികോദ്ദീപനങ്ങൾ സ്വീകരിക്കാനാവുന്നൂ എന്നത് കൊണ്ടായിരിക്കാം പുരുഷൻ എപ്പോഴും സജ്ജനാണ് എന്ന തെറ്റിദ്ധാരണയുണ്ടായത്. ലൈംഗികത ഒരു പോരാട്ടമണെന്നും,പുരുഷൻ മാത്രം വിജയിക്കും എന്നുമുള്ള പുരുഷാധിപത്യ പ്രവണമായ അബദ്ധ സങ്കൽപ്പത്തിൽനിന്നുമാകാം ഈ മിഥ്യാധാരണ രൂപപ്പെട്ടത്.

മിത്ത്- പൂർണമായ രതിമൂർച്ചയുണ്ടായാൽ മാത്രമേ സ്ത്രീക്ക് ലൈംഗിക സംതൃപ്തി ഉണ്ടാവുകയുള്ളോ?

യാഥാർഥ്യം- പുരുഷന് സ്ഖലനം പോലെ അനിവാര്യമായ ഒന്നല്ലാ സ്ത്രീക്ക് രതിമൂർച്ച. സ്ഖലനം കൊണ്ട്പുരുഷന് മാനസിക സംതൃപ്തിയും ആഹ്ളാദവും ഉണ്ടാവണമെന്നില്ലാ. അതുപോലെ  തന്നെസ്ത്രീക്കും . എല്ലാ ബന്ധപ്പെടലിലും എല്ലാ നാരീജനങ്ങൾക്കും രതിമൂർച്ച അനുഭവിക്കാൻ കഴിയില്ലാശരിയായ രീതിയിൽ രതിമൂർച്ചയുണ്ടാകുന്ന ലൈംഗിക ബന്ധങ്ങൾ 40 ശതമാനത്തിൽതാഴെ മാത്രമാണ്. രതിമൂർച്ചയിൽ എത്താതെ തന്നെ തികഞ്ഞ രതിസംതൃപ്തി അനുഭവിക്കാൻ സ്ത്രീകൾക്ക് കഴിയാറുണ്ട്. ശാരീരികമായ ‘പ്രകടനങ്ങളെ’ക്കാൾ മാനസികമായ അടുപ്പവും,സ്നേഹവും,ഒരുക്കങ്ങളുമാണ് ‘അവളെ’രതിമൂർച്ചയിലേക്ക് എത്തിക്കുന്നത്. അവൾ രതിമൂച്ചയിലെത്തിയോ എന്നറിയാൻ ചിലപ്പോൾ പങ്കാളിക്ക് കഴിയാതെവരാറുണ്ട് .അടുത്ത പരിചയം കൊണ്ട് ,പങ്കാളിയുടെ ഭാവപ്രകടനങ്ങളിൽനിന്ന് ഒരു പരിധിവരെ ഇത് മനസ്സിലാക്കാനാവും.എന്നാൽ വലിയൊരു വിഭാഗം സ്ത്രീകൾ രതിമൂർച്ചയിലെത്തിയെന്ന് നടിച്ച് പങ്കാളിയെ സമാശ്വസിപ്പിക്കാറുണ്ട്. ഈ കപട രതിമൂർച്ചയെ തിരിച്ചറിയുക അത്ര എളൂപ്പമല്ലാ. പുരുഷ പങ്കാളിക്ക് മാനസികാഹ്ളാദമേകാനുള്ള ഒരു തരം ത്യാഗമനോഭാവമാണ് ഇതിനുപിന്നിൽ (എപ്പോഴും ഇത്തരം ചുറ്റുപാടുകളിൽ തമ്മിൽതമ്മിൽ കാര്യങ്ങൾ തുറന്ന് പറയുകതന്നെവേണം എന്ന് തന്നെയാണ് ഈ ലേഖകന്റെ അഭിപ്രായം.സ്ത്രീകൾ മുൻ കൈ എടുത്ത് ഇത് പറയില്ലെങ്കിലും പുരുഷൻ അത് ചോദിച്ച് മനസ്സിലാക്കണം.ലോകത്തിൽ, ഭാര്യാഭർതൃ ബന്ധങ്ങൾ തകരുന്നതിൽ 50 ശതമാനമെങ്കിലും ഈ ‘മൂടിവയ്ക്കൽ’ വില്ലനായിത്തീരുന്നുണ്ട്.) പിന്നെ; രതിമൂർച്ചയെന്ന സവിശേഷാവസ്ത്ഥയല്ലാ പ്രധാനം മറിച്ച് ലൈംഗികബന്ധം ആഹ്ളാദവും സംതൃപ്തിയും നൽകുന്നുണ്ടോ എന്നതാണ്.

മിത്ത്- ലൈംഗികതയെക്കുറിച്ച് പുരുഷന് നല്ല വിവരമാണ്.എല്ലാറ്റിനും മുൻകൈ എടുക്കേണ്ടത് അവനാണ് ?

യാഥാർഥ്യം-ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പൊതുവേ ഇരുകൂട്ടരും പിന്നോക്കമാണ്.  ( കേൾക്കുമ്പോൾ നെറ്റിചുളിക്കുന്നവരുണ്ടാകാം, എന്നാൽ ലൈംഗികത ഒരു പഠന വിഷയം ആക്കണം എന്നുതന്നെയാണ് ഈയുള്ളവന്റെ അഭിപ്രായം.മിനിമം പത്താം ക്ളാസിലെങ്കിലും,- ഈയടുത്തനാളിൽ +2 വിൽ പഠിക്കുന്ന ഒരു പെൺകുട്ടി എന്റെ അടുത്ത് വന്ന് ചോദിച്ചൂ. “ അങ്കിൾ കാമം എന്നതിന്റെ അർത്ഥം എന്താണെന്ന്. പ്രേമവും,കാമവും തമ്മിലുള്ള വ്യത്യാസം ആകുട്ടിക്ക് പറഞ്ഞ് കൊടുത്തപ്പോൾ അതിന്റെ മുഖത്തുണ്ടായ ചമ്മൽ ഇന്നും എന്റെ കണ്മുമ്പിൽതന്നെയുണ്ട്. എന്തിന്റേയും ‘തിയറി’ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് എങ്കിലേ ‘പ്രാക്റ്റിക്കലിലെ’ സങ്കീർണ്ണത മനസിലാക്കാൻ സാധിക്കൂ) നമ്മുടെ നാട്ടിൽ പുരുഷന്മാർക്ക് ഇത്തരം വിവരങ്ങൾ കിട്ടുന്നത് മിക്കപ്പോഴും കൂട്ടുകാരിൽ നിന്നോ, അശാസ്ത്രീയ പുസ്തകങ്ങളിൽ നിന്നോ,അശ്ലീല കഥകളിൽ നിന്നോ,ഇന്റർനെറ്റിലൂടെ; സെക്സ് സൈറ്റുകളിലെ ലൈംഗിക വൈകൃത സിനിമ?കളിൽ നിന്നോ ലിംഗ വ ലുപ്പത്തെക്കുറിച്ചും,സ്ത്രീയെ പ്രീതിപ്പെടുത്താനുള്ള സൂത്ര വിദ്യകളെക്കുറിച്ചും,അനാവശ്യകേളീരംഗസാധ്യതയെക്കുറിച്ചുമുള്ള മണ്ടൻ ധാരണകൾ  ആവാം.അവപലപ്പോഴും പകന്ന് നകുന്നത് അബദ്ധജടിലമായ കാര്യങ്ങളാണ്...
                   ലൈംഗികകാര്യങ്ങളിൽ സ്ത്രീ മുൻകൈയെടുക്കുന്നത് ഇരു പങ്കാളിക്കും ആഹ്ളാദ കര മായിരിക്കും.പുരുഷനാണ് ഇതിനൊക്കെ അധികാരമുള്ളത് എന്ന തെറ്റിദ്ധാരണയും, ‘അവൻ’ എന്ത് വിചാരിക്കും എന്ന പേടിയും കാരണമായാണ് ‘അവൾ’മുന്‍കൈ എടുക്കാൻ മടിക്കുന്നത്.കാര്യങ്ങളെക്കുറിച്ച്  ശരിയായ ധാരണയില്ലാത്ത ചില പുരുഷന്മാരാകട്ടെ സ്ത്രീ മുൻകൈ എടുക്കുന്നത് അങ്കലാപ്പുണ്ടാക്കുകയും ചെയ്യും.ശരിയായ അറിവും നല്ല പരസ്പര ധാരണയും ഉള്ളവരാണെങ്കിൽ ലൈംഗികജീവിതത്തിൽ അവർ തുല്ല്യ പങ്കാളികളായിരിക്കും അവിടെ ഒരു തരത്തിലുമുള്ള സങ്കോചവും ഉണ്ടാകേണ്ടതില്ല. ലൈംഗികതയും ഒരു തപസാണ്.അതിനെപ്പറ്റി പിന്നെപറയാം..................

                                *****************
53 അഭിപ്രായങ്ങൾ:

 1. ഒറ്റയിരുപ്പില്‍ വായിക്കുകയും കാര്‍ക്കിച്ചുതുപ്പുകയും ചെയ്തു.
  തുപ്പിയത് ബ്ലോഗിലേക്കല്ല, ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സദാചാരമേനി നടിക്കുന്ന ബ്ലൂ-ലോക പോലീസുകാരുടെ മുഖത്തേക്കാണ്.
  മലയാളത്തിലെ ഒട്ടുമിക്ക അശ്ലീല കഥകളും അണ്ണാക്ക് തൊടാതെ വിഴുങ്ങുകയും അന്യന്റെ വേഴ്ചകണ്ടു നിര്‍വൃതിയടയുകയും ചെയ്യുന്ന പകല്മാന്യരുടെ ഇടയിലേക്കുള്ള ചന്തുവേട്ടന്റെ ഇത്തരമൊരു വരവ്നു മുന്‍പില്‍ കീബോര്‍ഡ്‌ വെച്ച് കീഴടങ്ങുന്നു.

  എന്തെഴുതണം എങ്ങനെയെഴുതണം എന്ന് തീരുമാനിക്കുന്നത് എഴുത്തുകാരനാണ്. ഇങ്ങനയെ എഴുതാവൂ എന്ന്പറയാന്‍ വായനക്കാരന് അധികാരമില്ല.
  ഇനിയും വരും!

  (നാളെ 'കല്ലിവല്ലി'യില്‍ വരുന്ന പോസ്റ്റും മനസുകൊണ്ട് പ്രായപൂര്‍ത്തിയെത്തിയവര്‍ വായിച്ചാ മതിയെന്നേ കണ്ണൂരാനും പറയൂ)

  *****

  മറുപടിഇല്ലാതാക്കൂ
 2. പലപ്പോയായി ആരോഗ്യ മാസികകളിലും പംക്തി കളിലും വായിച്ചതാനെങ്കിലും എപ്പോള്‍ വേണെമെങ്കിലും തുറന്നു നോക്കാന്‍ ഇനി ഇത് ഇവിടെയുണ്ടല്ലോ . നന്നായി

  മറുപടിഇല്ലാതാക്കൂ
 3. മെയിലില്‍ മുന്നരിയപ്പോടെയുള്ള ലിങ്ക് കണ്ടു .. പിന്നെ ഒന്നും നോക്കിയില്ല നേരെ ഇങ്ങട് പോന്നു...
  :)
  എന്തായാലും തെറ്റായ ധാരണകള്‍ വച്ച് പുലര്‍ത്തുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പോസ്റ്റ്‌...

  മറുപടിഇല്ലാതാക്കൂ
 4. എനിക്ക് ഐജ് ആയിട്ടില്ല ...അത് കൊണ്ട്

  ഞാന്‍ ഇങ്ങോട്ട് വന്നില്ല .....

  ഇത് വായിച്ചിട്ടും ഇല്ല .....

  ഇത് പോലെ ഉള്ള വിഷയങ്ങള്‍ കുട്ടികള്‍ പഠിക്കുകയും എന്താണ് ശരി എന്താണ് തെറ്റ് എന്ന് അവര്‍ തീരുമാനിക്കട്ടെ ..

  അല്ലാതെ "എ" സേര്‍ടിഫികറ്റ് കൊടുത്തു മാറ്റി നിറുത്താന്‍ ഉള്ളത് അല്ല ഇത് ഒന്നും

  മറുപടിഇല്ലാതാക്കൂ
 5. ലിങ്ക് ലഭിച്ചത് ചന്തുവേട്ടന്റേതായതു കൊണ്ട് പ്രതീക്ഷയോടെ വായിച്ചു.പക്ഷേ ഈ പോസ്റ്റിൽ നിന്ന് പുതുമയാർന്ന ഗവേഷണ ഫലങ്ങൾ എന്ന നിലയിൽ ഒന്നും ലഭിച്ചില്ല എന്നു പറഞ്ഞോട്ടെ. എല്ലാം മുൻപ് വായിച്ചത് തന്നെ. ചന്തുവേട്ടനായതു കൊണ്ട് കുറ്റപ്പെടുത്തിയാൽ തിരിഞ്ഞു നിന്ന് ചീത്ത വിളിക്കില്ലെന്നറിയാം.
  അതു കൊണ്ട് ചില കാര്യങ്ങൾ ചോദിച്ചോട്ടെ.
  പുതിയ കാലത്ത് എന്തെങ്കിലും പുതിയ സമീപനങ്ങൾ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ടോ?, അതോ പഴഞ്ചൻ സങ്കൽ‌പ്പങ്ങൾ തന്നെയാണോ ഈ വിഷയത്തിൽ ഇപ്പോഴുമുള്ളത്?, നമ്മുടെ നാടിന്റെ പശ്ചാത്തലത്തിൽ ഈ കാര്യത്തിൽ നില നിൽക്കുന്നതും എന്നാൽ മാറേണ്ടതുമായ സംഗതികൾ എന്തൊക്കെ?, നില നിൽക്കുന്ന സദാചാര സങ്കൽ‌പ്പങ്ങളും, രതിയും,പ്രകൃതിയും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളും ഏതൊക്കെ? എന്നീ വക കാര്യങ്ങളാണ് അറിയാൻ ആഗ്രഹിക്കുന്നത്. അടുത്ത പോസ്റ്റിൽ ഉൾപ്പെടുത്തുമല്ലോ?
  സ്നേഹ പൂർവ്വം വിധു

  മറുപടിഇല്ലാതാക്കൂ
 6. ഞാനെത്ര കണ്ട് മാനസിക പക്വത കൈവരിച്ചിട്ടുണ്ടെന്നു പരീക്ഷിച്ചറിയാല്ലോ എന്നു കരുതിയാണ് ഈ ദൂരമത്രയും വായിച്ചു തീര്‍ത്തത്.
  അനേകം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടുകയായിരുന്നു ഞാന്‍. നേരത്തെ അറിഞ്ഞു വെച്ചതില്‍ നിന്നും വല്ല തിരുത്തലുകാലോ വിടുതലോ ആരായുകയായിരുന്നു ഒടുക്കം വരെയും.
  ഭാഗ്യവശാല്‍, തെറ്റായി ധരിച്ചുവെച്ചുവെന്ന ക്ലേശമൊട്ടുമില്ലാതെ വായന അവസാനിപ്പിക്കാനായി.
  എങ്കിലും, ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. അതിതില്‍ പരാമര്‍ശിച്ചു കണ്ടില്ല. നഗ്ന നേത്രങ്ങള്‍ കൊണ്ടു കാണപ്പെട്ടാല്‍ അറപ്പും വെറുപ്പും മടുപ്പുമുളവാക്കുമെന്ന് ഒരു പഠനം ഉണ്ട്. അഥവാ, മറക്കപ്പെട്ട ഒന്നിനാണ് മധുരമധികം എന്ന മാനസികാവസ്ഥയെ ഊട്ടൊന്നൊരു പഠനം. ശരിയെന്നെനിക്കും തോന്നിയിട്ടുണ്ട്. ഇക്കാര്യത്തെ കുറിച്ച് ലേഖനത്തില്‍ ഒന്നും പറയുന്നില്ല. ശാസ്ത്രീയമായ വല്ല പഠനവും ഇക്കാര്യത്തില്‍ ഉണ്ടോ..?
  അറിയാന്‍ താത്പര്യമുണ്ട്. അല്ലെങ്കില്‍, അതെന്റെ മാത്രം അനുഭവമോ..? എങ്കില്‍, അതിനെ ജയിക്കാനും ശ്രമിക്കണമല്ലോ..?
  അപ്പോള്‍, ഈ ലേഖനത്തിനു കീഴെയായി വരുന്ന ചര്‍ച്ചകളില്‍ ഒരു ജിജ്ഞാസു കണക്കെ കണ്‍ പാര്‍ത്തു ഈ ഓരത്തു തന്നെ ഞാനുണ്ട്.

  മറുപടിഇല്ലാതാക്കൂ
 7. മനോരമയിലെ ഡോ. നാരായണ റെഡ്ഡിയുടെ ലേഖനങ്ങള്‍ വായിക്കുന്ന പോലെ തോന്നിച്ചു. കൂടുതലും വായിച്ചിട്ടുള്ള കാര്യങ്ങളാണെങ്കിലും വിജ്ഞാനപ്രദമായ കാര്യങ്ങള്‍ പങ്കുവച്ചതിന് നന്ദി...

  മറുപടിഇല്ലാതാക്കൂ
 8. ഇപ്പോഴും ഒന്നും അറിയാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന ഇടങ്ങളിലേക്ക്‌ പുതിയത് ഒന്നും ഇല്ല എന്ന് പറയുന്നതിനേക്കാള്‍ ഈ പഴയതിനെ എങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ കുറെ തെറ്റായ ധാരണകള്‍ തിരുത്താന്‍ കഴിയും. സെക്സ് എന്നത് ബാലാല്സംഘമായോ കയറിപ്പിടുത്തമായോ ഇപ്പോഴും കരുതുന്ന എത്രയോ സംഭവങ്ങള്‍..?അത്തരം ധാരണകളെ തിരുത്താന്‍ ഈ ലേഖനത്തിന് ഇപ്പോഴും കഴിയുന്നുണ്ട്.
  പിന്നെ കാലത്തിനനുസരിച്ച് മാറ്റം എല്ലായിടത്തും സംഭവിക്കും. അപ്പോഴും ലൈംഗീകതയെ കുറിച്ച അടിസ്ഥാന കാര്യങ്ങള്‍ ഇതൊക്കെ തന്നെയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാത്തിനും സമയവും സാഹചര്യവും കാലവും കണക്കിലെടുത്ത്‌ കൊണ്ടായിരിക്കും നിര്‍വചിക്കാന്‍ കഴിയുക. ലൈഗീകതയോടുള്ള പഴയതും പുതിയതുമായ ചിന്തകള്‍ മറ്റൊരു വിഷയമായാണ് തോന്നിയത്‌. ഇവിടെ ആസ്വാദനവും പങ്കാളികളും തമ്മിലുള്ള അറിവുകളും രീതികളും എന്ന നിലയില്‍ വളരെ നന്നായി ഈ ലേഖനം കൈകാര്യം ചെയ്തു എന്നാണ് എന്റെ അഭിപ്രായം.

  മറുപടിഇല്ലാതാക്കൂ
 9. ലേഖനം വായിച്ചു. നല്ല ശ്രമം. ഇതിലെ പലതും പലപ്പോഴായി വായിച്ചറിഞ്ഞതാണ്. എങ്കിലും ലൈംഗികതയെ പറ്റി തെറ്റായ ധാരണകള്‍ വെച്ച് പുലര്‍ത്തുന്നവര്‍ ഇപ്പോഴും സമൂഹത്തില്‍ ധാരാളമുണ്ട്. അവര്‍ക്ക് ഉപകാരപ്രദമായ ഒരു പോസ്റ്റാണ് ഇത് എന്നതില്‍ തര്‍ക്കമില്ല. ലൈംഗി വേഴ്ച എന്നാല്‍ ഏകപക്ഷീയമായ ഒരു ആക്രമണമാണെന്നും അതില്‍ പരാജയപ്പെട്ടാല്‍ ശണ്ടാനായി തന്റെ ഇണ കരുതുമെന്നും കരുതുന്നവര്‍ ഉണ്ട്. പിന്നീട് ആ ഭയത്താല്‍ ലൈംഗിവേഴ്ച പരാജയമായിത്തീരുകയും അത് ദാമ്പത്യത്തെ ബാധിക്കുന്നതായും വായിച്ചിട്ടുണ്ട്.

  ലേഖനം നന്നായി. ഒരു വിഷയത്തെ വള്ഗറായി അവതരിപ്പിക്കുമ്പോഴാണ് അതിനെ അശ്ലീലം എന്ന് പറയുന്നത്. ഇവിടെ തീര്‍ത്തും പഠനാര്‍ഹമായ തരത്തില്‍ താങ്കള്‍ കാര്യങ്ങളെ വിശദീകരിച്ചു. ഒരുത്തി കുപ്പായം കഴിച്ചിട്ട് "മുലകള്‍ എന്റെ മുലകള്‍" എന്ന് ചാടിക്കളിച്ചാല്‍ അതിനെ അശ്ലീലം എന്ന് ഞാന്‍ പറയും. എന്നാല്‍ സ്തനത്തിന്റെ ബയോളജിക്കല് വശങ്ങളെ കുറിച്ച് എഴുതിയാല്‍ അതെങ്ങിനെ അശ്ലീലമാകും. ഈ വക തിരിവ് ഇല്ലാതെ പോകുന്നതാണ് പലരുടെയും പ്രശ്നം.

  മറുപടിഇല്ലാതാക്കൂ
 10. അറിവ് പകരുന്ന ലേഖനമാണ്. ശരിക്കും ഒരു സെക്സോളജിസ്റ്റ് എഴുതിയ ലേഖനം പോലിരിക്കുന്നു. പഠനാര്‍ഹമായത്.

  മറുപടിഇല്ലാതാക്കൂ
 11. ഈ ലേഖനത്തില്‍ പരാമര്‍ശിച്ചത് പോലെ തന്നെ ലൈംഗീകവിഞ്ജാനം അല്ലെങ്കില്‍ ലൈഗീകതയെ കുറിച്ചുള്ള പ്രാധമീകമായ അവഗാഹമെങ്കിലും എല്ലാ കുട്ടികളിലും വീട്ടില്‍ നിന്നോ (ആണ്‍കുട്ടിക്ക് അച്ഛനും പെണ്‍കുട്ടിക്ക് അമ്മയും) അല്ലെങ്കില്‍ സ്കൂളുകളില്‍ ഒരു പാഠ്യവിഷയമെന്ന രീതിയിലോ നല്‍കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലായെങ്കില്‍ ഇനിയും നമ്മുടെ നാട്ടില്‍ പല മരപ്പൊത്തുകളിലും ചുള്ളിക്കമ്പുകള്‍ കുത്തിയിറക്കി വികൃതമാക്കപ്പെട്ട കുഞ്ഞു ശരീരങ്ങള്‍ കണ്ടേക്കാം.

  ഇവിടെ പരാമര്‍ശിച്ച കാര്യങ്ങള്‍ പലയിടങ്ങളിലും പരാമര്‍ശിച്ചിട്ടുള്ളവ തന്നെ. എങ്കില്‍ പോലും ഈ കാര്യങ്ങള്‍ ഇന്നും അബദ്ധമായി കാണുന്നവര്‍ ഒട്ടേറെയുണ്ട്. അല്ലെങ്കില്‍ ആരോഗ്യമാസികകളിലെ സെക്റ്റ് സംശയനിവാരണകോളങ്ങളെ സെക്സ് കഥകള്‍ അടങ്ങിയ പുസ്തകങ്ങള്‍ ട്രീറ്റ് ചെയ്യുമ്പോലെ ഒളിപ്പിച്ച് വായിക്കുന്നവരാണ് നമ്മുടെ നാട്ടില്‍ ഏറെയും.

  പോസ്റ്റിന്റെ ആദ്യം എഴുതിയതില്‍ ചെറിയ ഒരു തിരുത്ത് പറയട്ടെ. മനസ്സുകൊണ്ടും പ്രായപൂര്‍ത്തിയായവര്‍ എന്നതിനേക്കാള്‍ നലല്‍ത് മനസ്സുകൊണ്ട് പ്രായപൂര്‍ത്തിയായവര്‍ എന്ന് മതിയാവും എന്ന് തോന്നുന്നു. ഒപ്പം ധൃതിയില്‍ പോസ്റ്റ് ചെയ്തത് കൊണ്ടാവാം കുറേയധികം അക്ഷരതെറ്റുകള്‍ കണ്ടു. തിരുത്തുമെന്ന് കരുതുന്നു.

  മറുപടിഇല്ലാതാക്കൂ
 12. ലൈംഗികതയെ കുറിച്ചു മലയാളികള്‍ക്ക് അറിവിനേക്കാള്‍ കൂടുതല്‍ തെറ്റിധാരണ ആണ്.അത് മാറ്റാന്‍ ഈ പോസ്റ്റ്‌ സഹായിക്കും .

  മറുപടിഇല്ലാതാക്കൂ
 13. ചന്തു സാറേ : വിദ്ദ്യാസമ്പന്നരുടെ ഇടയില്‍ പോലും പലതെറ്റി ധാരണകളും ഇക്കാര്യങ്ങളില്‍ വച്ച് പുലര്‍ത്തുന്നുണ്ട് അവരുടെ ഇടയിലേക്ക് ഈ ലേഖനം ഇറങ്ങി ചെല്ലട്ടെ !

  കാരണം മലയാളിയുടെ ഈ അറിവില്ലയിമ വലിയ തോത്തില്‍ കേരളത്തില്‍ ചൂഷണം ചെയ്യപ്പെടുകയാണ് . പത്രം എടുത്താല്‍ ലൈംഗിക ഉത്തേജനം നല്‍ക്കുന്ന കപട മരുന്നുകളുടെയും ചികില്സ കിട്ടുന്ന ക്ലിനിക്കുകളുടെയും വൈദ്യന്‍മാരുടെയും പരസ്യങ്ങള്‍ മാത്രം ഇവര്കൊക്കെ ചകരയാവാനും മാത്രം മലയാളി ലൈംഗിക പ്രശ്നങ്ങളില്‍ ആണോ എന്ന് തോന്നും ?

  നമ്മുടെ സമൂഹത്തിലെ ലൈംഗിക വൈകൃതങ്ങള്‍ ആവസാനിപ്പിക്കുവാന്‍ സ്കൂള്‍തലം മുതല്‍ ലൈംഗിക വിദ്യാഭ്യാസം നല്ക്കിയെ തീരു !

  ഇപ്പോഴും ഒരു മഹാഭൂരിപക്ഷം മലയാളിയും ഇതു പറയുന്നതും കേള്‍ക്കുന്നതും മഹാ കുറ്റം ആയി കരുത്തുമ്പോള്‍

  അഭിനന്ദനങ്ങള്‍ ചന്തു സാര്‍ സ്നേഹാശംസകളോടെ @ പുണ്യാളന്‍

  മറുപടിഇല്ലാതാക്കൂ
 14. ഇത്തരം വിജ്നാനപ്രദങ്ങളായ കുറിപ്പുകള്‍ ഇനിയും വരട്ടെ ...

  നല്ല ഒരു ശ്രമമാണ് ....അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 15. പുതിയത് ഒന്നുമല്ലെങ്കിലും പലര്‍ക്കും ഉപകാരപ്രദം ആവുമെന്ന് ആഗ്രഹിക്കട്ടെ. ഉദ്യമം നന്നായി.

  മറുപടിഇല്ലാതാക്കൂ
 16. നമ്മുടെ വീടുകളില്‍ ശവഭോഗമാണ് നടക്കുന്നതെന്ന് ഓഷോ ഒരിക്കല്‍ എഴുതി. പ്രണയമില്ലാത്ത രതി വേദനാ ജനകമാണെന്ന് പറയുകയായിരുന്നു അദ്ദേഹം. sex എന്നാല്‍ സംഭോഗം മാത്രമായി ചുരുക്കി കാണുന്നിടത്താണ് അപകടം. രണ്ട് ഹൃദയങ്ങളുടെ അഭിലാഷാ പൂര്‍ണമായ സംഗീതാത്മകമായ ലയനമാണ് sex എന്ന തിരിച്ചറിവ് ഇണകള്‍ക്ക് ഉണ്ടാകുമ്പോഴേ സെക്സിന്റെ അനിര്‍വ്വചനീയമായ ആനന്ദാനുഭൂതി ആസ്വദിക്കുവാന്‍ കഴിയൂ. അല്ലെങ്കില്‍ ഏതൊരു പതിവ് ചര്യയേയും പോലെ മടുപ്പും അറപ്പും ഉളവാക്കും. സെക്സ് ഗൌരവപൂര്‍വ്വം തുറന്നു ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണ്.

  മറുപടിഇല്ലാതാക്കൂ
 17. പുതിയ അറിവുകള്‍ കുറെ പകര്‍ന്നുതന്നു... വളരെ നല്ലൊരു ഉദ്യമം.. അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 18. സർ, വളരെ നല്ല ലേഖനം. അഭിനന്ദനങ്ങൾ

  മറുപടിഇല്ലാതാക്കൂ
 19. ചന്തു മാഷേ....

  ഒരുവട്ടം പ്രായപൂര്‍ത്തിയായത് കൊണ്ട് മെയില്‍ കണ്ടപ്പോ തന്നെ വന്നു വായിച്ചു.... കൂടുതലെന്തെങ്കിലും അറിയാനുണ്ടാവും എന്ന ധാരണയില്‍

  അറിയാത്തവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പോസ്റ്റ്‌ തന്നെ... എന്നാല്‍ എനിക്ക് തോന്നുന്നത് ഇതും ഇതിനപ്പുറവും ഇന്നത്തെ യുവതലമുറയ്ക്ക് അറിയാമെന്നാണ്... എന്റെ അനുഭവമേഖലയ്ക്കു അപ്പുറമുള്ള കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുകയും പഠിക്കുകയും ചിന്തിക്കുകയും സ്വന്തമായ അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയും ചെയ്യാറുള്ളത് കൊണ്ട് ഇതെ കുറിച്ച് സാമൂഹികമായ ചിലത് പറയുന്നു..

  ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ ആദ്യമായി വായിക്കുന്നത് ഡോ. മാത്യൂ വെല്ലൂര്‍ എഴുതിയ ഒരു പുസ്തകത്തില്‍ നിന്നാണ്.. ആറാം ക്ലാസ്സില്‍ വെച്ച്.. കൗമാരത്തിന്റെ കൌതുകത്തില്‍ സെക്സ് എന്ത് എന്നറിയാനുള്ള ആവേശത്തില്‍ ആ പുസ്തകവും പിന്നീട് മനുഷ്യന്റെ വിവിധ ജീവിതദശകളെ കുറിച്ച് ആധികാരികമായി പ്രദിപാതിക്കുന്ന "ബാല്യം കൗമാരം യൗവനം വാര്‍ദ്ധക്യം " എന്ന ബൃഹത് ഗ്രന്ഥവും വായിച്ചു തീര്‍ത്തപ്പോള്‍ കാര്യങ്ങളുടെ ഏകദേശകിടപ്പ് വശങ്ങള്‍ പിടിക്കിട്ടിയിരുന്നു... അന്ന് എന്റെ സമപ്രായക്കാര്‍ പലരും ഈ വിഷയത്തെ കുറിച്ച് ഉത്ക്കണ്ഠ പ്രകടിപ്പിക്കുമ്പോള്‍ "സ്വിച്ച് ഇട്ടു, പ്രകാശം പരന്നു" എന്ന മട്ടില്‍ ലാഘവത്തോടെ ചിന്തിക്കാന്‍ എനിക്ക് കഴിഞ്ഞു. ഞാന്‍ പറഞ്ഞു വന്നത് ചെറുപ്പത്തിലെ തന്നെ കുട്ടികളില്‍ രതിയുടെ അടിസ്ഥാനപാഠങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ വീട്ടുകാര്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ്. മക്കളോട് നേരില്‍ പറയാന്‍ മടിയുള്ളവരാവും ഭൂരിഭാഗവും മാതാപിതാക്കള്‍ .. അപ്പോള്‍ അതിനു പറ്റിയ പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കാം.. ( ചുമ്മാ വാങ്ങി വീട്ടിലെ ഷെല്‍ഫില്‍ വെച്ചാല്‍ പിള്ളാര്‍ അത് കാര്‍ന്നു തിന്നോളും എന്ന് സ്വ ജീവിതത്തില്‍ നിന്നുള്ള അനുഭവസാക്ഷ്യം)

  ഇത് വഴി ഈ വിഷയത്തില്‍ വായ്മൊഴിയായ്‌ പകര്‍ന്നു വരുന്ന വികലമായ അറിവുകള്‍ കുട്ടികളില്‍ സ്വാധീനിക്കില്ലാ എന്നതാണ്ണം ഗുണം. നേരെ വഴി കിട്ടിയില്ലേല്‍ കുട്ടി അത് കിട്ടുന്ന മറ്റു വഴികള്‍ കണ്ടെത്തുമെന്നുള്ളതാണ് വസ്തുത. ആ വഴികള്‍ ചിലപ്പോള്‍ അപകടമുള്ളതാവാം.

  മറുപടിഇല്ലാതാക്കൂ
 20. അത് പോലെ സമൂഹത്തില്‍ നമ്മള്‍ സ്ഥിരം കേട്ടുകൊണ്ടിരിക്കുന്ന ലൈംഗികപീഡനകഥകളും മറ്റു രതി വൈകൃതങ്ങളും ഇത്തരം അറിവില്ലായ്മയില്‍ നിന്നും ഉരുത്തിരിയുന്നതാണ് എന്ന് അറിയേണ്ടിയിരിക്കുന്നു. ലൈംഗികതയെ കുറിച്ച് ആരോഗ്യപരമായ അറിവുകള്‍ ഉള്ളവന്‍ രതി വൈകൃതങ്ങളുടെ പുറകെ പോവില്ല എന്നാണു എനിക്ക് തോന്നുന്നത്.

  ഇന്നത്തെ കുട്ടികളില്‍ പ്രധാനമായും കണ്ടുവരുന്ന sex starvation അവരെ പലപ്പോഴും പല അബദ്ധളിലും കൊണ്ട് ചാടിക്കും. രതി എന്നാല്‍ ഒരു വിലക്കപ്പെട്ട കനിയാണ് എന്നുള്ള ബോധമാണ് സമൂഹം അവനു ബാല്യത്തിലെ മുതല്‍ കൊടുക്കുന്നത്. നിഷേധിക്കപ്പെടുന്നവയില്‍ ആഗ്രഹം ഇരട്ടിക്കും എന്ന പൊതു തത്വം ഇവിടെയും ബാധകമാവുന്നു.

  ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഇടകലര്‍ന്നു ജീവിക്കുവാന്‍ സമൂഹം സമ്മതിക്കുമെങ്കില്‍ , എനിക്ക് തോന്നുന്നു ഒരു തലമുറ കൊണ്ട് ലിംഗഭേദചിന്തകള്‍ സമൂഹത്തില്‍ നിന്നും ഒഴിവാകുമെന്ന്. അത് വഴി ഇന്നത്തെ കണക്കിനുള്ള ബലാല്‍സംഗങ്ങള്‍ അന്നുണ്ടാവില്ല. ദാമ്പത്യത്തിലെ വിരക്തി കൊണ്ട് പുരുഷന്‍ അന്യസ്ത്രീയെ തേടുന്നതും സ്ത്രീ ജാരനെ തിരയുന്നതില്‍ നിന്നും ഒരു വിടുതല്‍ നേടാനാവും അന്ന് നമ്മുടെ സമൂഹത്തിനു. പാശ്ചാത്യസമൂഹത്തിലെ വിവാഹബന്ധങ്ങള്‍ ശിഥിലങ്ങള്‍ ആണ് എന്ന് നമ്മള്‍ ആരോപിക്കുമ്പോഴും അല്‍പ്പം കൂടി ഉയര്‍ന്നു ചിന്തിച്ചാല്‍ നമ്മുടെ സംസ്കാരത്തിന്റെ മൂല്യച്യുതികള്‍ മനസ്സിലാകും. സമൂഹത്തെ ഭയന്ന് ഇഷ്ടമില്ലാത്ത പങ്കാളിയോടൊപ്പം ജീവിതം മുഴുവന്‍ സഹിച്ചു ജീവിക്കാന്‍ ഇന്ന് പലരും നിര്‍ബന്ധിതരാവുകയാണ്.. മാറേണ്ടതുണ്ട് ഈ ജീര്‍ണിച്ച വ്യവസ്ഥിതി. എന്നാല്‍ മാറ്റത്തിന്റെ ആദ്യഘട്ടത്തില്‍ സദാചാരവാദികളുടെ ഇടപെടലുകള്‍ സ്വാഭാവികമായും ഉണ്ടാവും. എന്നാല്‍ അതിനെയൊക്കെ മറികടന്നു മാറ്റം സംഭവിക്കുക തന്നെ ചെയ്യും. cultural amalgamation എന്നോ സാംസ്കാരികപരിവര്‍ത്തനമെന്നോ വേണമെങ്കില്‍ ഇതിനെ കണക്കാക്കാം. എല്ലാം നല്ലതിന്...

  ഈ ലേഖനം പുതുതായുള്ള നിഗമനങ്ങള്‍ ഒന്നും തന്നില്ല എന്ന് അറിയിക്കട്ടെ... ഇത്രയും ജീവിത പരിചയമുള്ള മാഷ്‌ ഈ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ അത് പ്രതീക്ഷിച്ചിരുന്നു.. നിരാശനാക്കി.. ഒപ്പം ഈ പോസ്റ്റ്‌ മനസ്സാല്‍ പ്രായപൂര്‍ത്തിയായവര്‍ വായിച്ചാല്‍ മതിയെന്നുള്ള അറിയിപ്പിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നു.. ഇതൊക്കെ വായിച്ചും അറിഞ്ഞും അല്ലെ അത്തരം ഒരു മാനസികവളര്‍ച്ച നേടാനാവൂ ഒരാള്‍ക്ക്‌...,. അപ്പൊ പിന്നെ അവരില്‍ നിന്നും ഇത് ഇതിനെ A സര്‍ട്ടിഫിക്കറ്റ് കൊടുത്ത് മാറ്റി നിര്‍ത്തേണ്ടതില്ല ല്ലോ..

  (പിന്നെ ഈ പോസ്റ്റില്‍ സ്ത്രീ ജനങ്ങള്‍ അധികം കമന്റ്‌ ചെയ്യാന്‍ മുതിരാത്തത് പ്രത്യേകം ശ്രദ്ധിച്ചു. ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞാല്‍ മറ്റുള്ളവര്‍ തന്നെ കുറിച്ച് മോശമായി കരുതുമെന്ന് ഒരു സമൂഹം മുഴുവന്‍ ചിന്തിക്കുന്നുണ്ട്. ഇങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന സദാചാരബോധങ്ങള്‍ കൊണ്ട് നടന്നിട്ട് എന്ത് കാര്യം ?? )

  ചന്തു മാഷേ.. ഇനി ഞാന്‍ ഒന്ന് തമാശിച്ചോട്ടെ... തെറ്റിദ്ധരിക്കരുത്.. (ആരും....)

  മാഷിന്റെ തീയറി ക്ലാസ്‌ ഇങ്ങനെ കഴിഞ്ഞു... പ്രാക്ടിക്കല്‍ ക്ലാസ്‌ എന്നാണ് എന്ന് പറഞ്ഞിരുന്നെങ്കില്‍ മുടങ്ങാതെ എത്താമായിരുന്നു... :)

  സ്നേഹപൂര്‍വ്വം

  സന്ദീപ്‌

  മറുപടിഇല്ലാതാക്കൂ
 21. പലയിടത്തും വായിച്ചത് തന്നെ. എങ്കിലും സ്വന്തമായി അഭിപ്രായം എന്ന നിലയ്ക്കും അത് പബ്ലിഷിംഗ് ചെയ്തതിനും അഭിനന്ദനം

  മറുപടിഇല്ലാതാക്കൂ
 22. @ കണ്ണൂരാൻ പറഞ്ഞത്.....K@nn(())raan*خلي ولي പറഞ്ഞു...
  ഒറ്റയിരുപ്പില്‍ വായിക്കുകയും കാര്‍ക്കിച്ചുതുപ്പുകയും ചെയ്തു.
  തുപ്പിയത് ബ്ലോഗിലേക്കല്ല, ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സദാചാരമേനി നടിക്കുന്ന ബ്ലൂ-ലോക പോലീസുകാരുടെ മുഖത്തേക്കാണ്.
  മലയാളത്തിലെ ഒട്ടുമിക്ക അശ്ലീല കഥകളും അണ്ണാക്ക് തൊടാതെ വിഴുങ്ങുകയും അന്യന്റെ വേഴ്ചകണ്ടു നിര്‍വൃതിയടയുകയും ചെയ്യുന്ന പകല്മാന്യരുടെ ഇടയിലേക്കുള്ള ചന്തുവേട്ടന്റെ ഇത്തരമൊരു വരവ്നു മുന്‍പില്‍ കീബോര്‍ഡ്‌ വെച്ച് കീഴടങ്ങുന്നു.

  എന്തെഴുതണം എങ്ങനെയെഴുതണം എന്ന് തീരുമാനിക്കുന്നത് എഴുത്തുകാരനാണ്. ഇങ്ങനയെ എഴുതാവൂ എന്ന്പറയാന്‍ വായനക്കാരന് അധികാരമില്ല.
  ഇനിയും വരും!

  (നാളെ 'കല്ലിവല്ലി'യില്‍ വരുന്ന പോസ്റ്റും മനസുകൊണ്ട് പ്രായപൂര്‍ത്തിയെത്തിയവര്‍ വായിച്ചാ മതിയെന്നേ കണ്ണൂരാനും പറയൂ) വരവിനും വായനക്കും അഭിപ്രായത്തിനും ഒരു നല്ല നമസ്കാരം...

  മറുപടിഇല്ലാതാക്കൂ
 23. @YUNUS.COOL...വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി.. @ റോസാപൂക്കള്‍..വരവിനും വായനക്കും വളരെ നന്ദി. @ khaadu..തെറ്റായ ധാരണകള്‍ വച്ച് പുലര്‍ത്തുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പോസ്റ്റ്‌ എന്ന നിലക്ക് തന്നെയാണു ഞാനിതിട്ടത്..വായനക്കും അഭിപ്രായത്തിനും നന്ദി. @MyDreams... താങ്കൾ ഇവിടെ വന്നു വായിച്ചു, നല്ല അഭിപ്രായവും പറഞ്ഞു...അതിൽ നിന്ന് തന്നെ താങ്കൾക്ക് ഇതൊക്കെക്വായിക്കാനുഌഅ ഏജ് ആയി എന്നും മനസിലായി..

  മറുപടിഇല്ലാതാക്കൂ
 24. ചന്തു സാര്‍ , ഇതൊരു ആമുഖക്കുറിപ്പായി മാത്രം കാണുന്നു...ശാസ്ത്രീയമായുള്ള വിശകലനവും വിദ്യാഭ്യാസവും ഈ വിഷയത്തില്‍ ഇല്ലാത്തതിന്റെ അപകടങ്ങള്‍ നിത്യ ജീവിതത്തില്‍ പലയിടത്തും കാണപ്പെടുന്നുണ്ട്. ആ കുറവ് പരിഹരിക്കാന്‍ അങ്ങയുടെ ഈ ബ്ലോഗിന് കഴിയട്ടെ എന്നാശംസിക്കുന്നു...

  ലൈംഗീകത അല്ലെങ്കില്‍ സംഭോഗം എന്നത് രണ്ട് ഹൃദയങ്ങളുടെ കൂടിച്ചേരലില്‍ സംഭവിക്കുന്നതാവണം.... അവിടെ കീഴടങ്ങലോ കീഴടക്കലോ ഉണ്ടാവുമ്പോള്‍ യാന്ത്രികതയും ഉണ്ടാവുന്നു... ഒപ്പം മടുപ്പും വെറുപ്പും....

  മറുപടിഇല്ലാതാക്കൂ
 25. വളരെ പഠനാര്‍ഹമായ ലേഖനം ലൈഗികതയുടെ ചൂടും ചൂരും അറിഞ്ഞവന്‍ എന്ന നിലക്ക് താങ്കളുടെ പങ്കു വെച്ച കാര്യങ്ങള്‍ അനുഭവ വെളിച്ചത്തില്‍ ശരി ആണ് എന്ന് തന്നെ പറയട്ടെ
  പിന്നെ സ്വയം ഭോഗം കൊണ്ട് യാതൊരു വിധ തകരാറും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല ഇത് പറയുന്ന കൂട്ടത്തില്‍ ചന്തു വേട്ടന് ഒരു കാര്യം കൂടി ഇതില്‍ ചേര്‍ക്കണ മായിരുന്നു ഇന്നിന്റെ കൌമാരം ചര്‍ച്ച ചെയ്യുന്ന ലൈഗികതയില്‍ ഏറ്റവും കൂടുതല്‍ ആയ്ട്ട് ചര്‍ച്ച ചെയ്യുന്ന ഒന്നാണ് ലഹരി ഉപയോഗിച്ച് ഉള്ള രതി ക്രീഡ ആ കാര്യത്തില്‍ ഇന്ന് സമൂഹത്തില്‍ പല തെറ്റ് ധാരണകളും ഉണ്ട് അത് കൂടെ ഉള്പെടുത്താമായിരുന്നു

  പിന്നെ കണ്ണൂരാന്‍ പറഞ്ഞ പ്പോലെ ബൂലോക സദാചാര ഹമുകീങ്ങളെ ഒന്നും കാണുന്നില്ലാലോ സദാചാരം പ്രസങ്ങിക്കാന്‍

  മറുപടിഇല്ലാതാക്കൂ
 26. @ കുഞ്ഞൂസ്....താങ്കളുടെ കമന്റില്‍പറഞ്ഞ് പോലെ ഇത് ആമുഖക്കുറിപ്പാണ്.ശാസ്ത്രീയമായുള്ള വിശകലനവും വിദ്യാഭ്യാസവും ഈ വിഷയത്തില്‍ ഇല്ലാത്തതിന്റെ അപകടങ്ങള്‍ നിത്യ ജീവിതത്തില്‍ പലയിടത്തും കാണപ്പെടുന്നുണ്ട് എന്നുള്ളത് കൊണ്ട് മാത്രമാണ് ഞാനും ഇങ്ങനെ ഒരു ലേഖനം എഴുതിയത്‌ .......ഈവിഷയത്തെ ക്കുറിച്ച് അവഗാഹമുള്ളവര്‍ക്കൊക്കെ ഈ ചര്‍ച്ചയില്‍ തിര്‍ച്ചയായുംപങ്കെടുക്കാം..സ്ത്രികളാരും...ഇവിടെ എത്ത്തിനോക്കിയില്ലാ എന്നും ശ്രി .സന്ദീപ്..കമന്റിട്ടതിന് (പിന്നെ ഈ പോസ്റ്റില്‍ സ്ത്രീ ജനങ്ങള്‍ അധികം കമന്റ്‌ ചെയ്യാന്‍ മുതിരാത്തത് പ്രത്യേകം ശ്രദ്ധിച്ചു. ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞാല്‍ മറ്റുള്ളവര്‍ തന്നെ കുറിച്ച് മോശമായി കരുതുമെന്ന് ഒരു സമൂഹം മുഴുവന്‍ ചിന്തിക്കുന്നുണ്ട്. ഇങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന സദാചാരബോധങ്ങള്‍ കൊണ്ട് നടന്നിട്ട് എന്ത് കാര്യം ?? ) മറുപടിയായിട്ടെന്നപോലെ ശ്രിമതി കുഞ്ഞുസ് ഇവിടെ വന്നതില്‍ വളരെ നന്ദി..മറ്റുല്ലവരുടെ കമന്റുകള്‍ക്ക് മറുപടി ഇടാം വൈകാതെ.......

  മറുപടിഇല്ലാതാക്കൂ
 27. ഇതിൽ പഴമകാണുന്നു എന്ന പറഞ്ഞവർക്കായി ശ്രീ പാട്ടപാടം രാംജിയുടെ ഈ കമന്റ് വായിക്കാം...ഇപ്പോഴും ഒന്നും അറിയാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന ഇടങ്ങളിലേക്ക്‌ പുതിയത് ഒന്നും ഇല്ല എന്ന് പറയുന്നതിനേക്കാള്‍ ഈ പഴയതിനെ എങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ കുറെ തെറ്റായ ധാരണകള്‍ തിരുത്താന്‍ കഴിയും. സെക്സ് എന്നത് ബാലാല്സംഘമായോ കയറിപ്പിടുത്തമായോ ഇപ്പോഴും കരുതുന്ന എത്രയോ സംഭവങ്ങള്‍..?അത്തരം ധാരണകളെ തിരുത്താന്‍ ഈ ലേഖനത്തിന് ഇപ്പോഴും കഴിയുന്നുണ്ട്.
  പിന്നെ കാലത്തിനനുസരിച്ച് മാറ്റം എല്ലായിടത്തും സംഭവിക്കും. അപ്പോഴും ലൈംഗീകതയെ കുറിച്ച അടിസ്ഥാന കാര്യങ്ങള്‍ ഇതൊക്കെ തന്നെയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാത്തിനും സമയവും സാഹചര്യവും കാലവും കണക്കിലെടുത്ത്‌ കൊണ്ടായിരിക്കും നിര്‍വചിക്കാന്‍ കഴിയുക. ലൈഗീകതയോടുള്ള പഴയതും പുതിയതുമായ ചിന്തകള്‍ മറ്റൊരു വിഷയമായാണ് തോന്നിയത്‌. ഇവിടെ ആസ്വാദനവും പങ്കാളികളും തമ്മിലുള്ള അറിവുകളും രീതികളും എന്ന നിലയില്‍ വളരെ നന്നായി ഈ ലേഖനം കൈകാര്യം ചെയ്തു എന്നാണ് എന്റെ അഭിപ്രായം.

  മറുപടിഇല്ലാതാക്കൂ
 28. ചന്തു
  മാഷേ
  വാല്സായന്റെ ജോലി വളരെ കൃത്യമായി ചെയ്തു
  വിജ്ജാനപ്രദം തന്നെ. പിന്നെന്തു പറയാന്‍
  പോരട്ടെ ഇനി അനുഭവങ്ങള്‍
  പാളിച്ചകള്‍
  പ്രാക്ക്ടിക്കലുകള്‍
  ചിരിയോ ചിരി
  നന്ദി
  a p k

  മറുപടിഇല്ലാതാക്കൂ
 29. പിന്നീട് എവിടെപോയി ഒളിച്ചു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തിരക്കായിപ്പോയി...വീണ്ടും വരുന്നുണ്ട്

   ഇല്ലാതാക്കൂ
 30. നന്നായി വായിച്ചു പഠിച്ചു .. നല്ലൊരു ക്ലാസ്സായിരുന്നു കേട്ടോ

  മറുപടിഇല്ലാതാക്കൂ
 31. aashamsakal........... blogil puthiya post..... PRITHVIRAJINE PRANAYICHA PENKUTTY.......... vayikkane........

  മറുപടിഇല്ലാതാക്കൂ
 32. നന്നായി ചന്തുവേട്ടാ.... പക്ഷേ വരാന്‍ ഒരുപാട് വൈകി... പഴയ മെയിലുകള്‍ നോക്കുന്നതിനിടയില്‍ ചന്തുവേട്ടന്‍റെ മുന്നറിയിപ്പോടെയുള്ള മെയില്‍ കണ്ടു... നേരേ ഇങ്ങോട്ട് പോന്നു... സംഭവം എന്താനെന്നറിയണമല്ലോ... പക്ഷേ ഈ മുന്നറിയിപ്പ് വേണ്ടാ എന്നാണ് എന്‍റെ പക്ഷം .... കാരണം ലൈഗികത ഒരു ശാസ്ത്രമല്ലേ... അതില്‍ അശ്ലീലം കലരുമ്പോഴേ അരുതായ്ക ഉള്ളൂ.... ഇത് തികച്ചും അറിവ് പകരുന്ന വിജ്ഞാനപ്രദമായ ഒരു പോസ്റ്റാണ്‍.... ... അതുകൊണ്ട് ഇതിനൊരു മുന്നറിയിപ്പിന്‍റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ലാ... സ്നേഹാശംസകള്‍ ചന്തുവേട്ടാ...

  മറുപടിഇല്ലാതാക്കൂ
 33. ശ്രീ. നായർ,

  എന്റെ ഏതോ ഒരു കുത്തിക്കുറിപ്പിനടിയിൽ ശ്രീ. സി.വി. തങ്കപ്പൻ നടത്തിയ കമന്റ് വഴിയാണ് ഞാൻ ഇരിപ്പിടത്തിലും അവിടെ നിന്ന് താങ്കളുടെ ഈ പോസ്റ്റിലും എത്തുന്നത്. ഒരു കാര്യം ആദ്യമേ പറയട്ടെ, മലയാളം ബ്ലോഗിൽ ഒരു ലൈംഗികപംക്തിയുടെ കുറവുണ്ടായിരുന്നു. താങ്കളായിട്ട് ആ വിടവ് നികത്തിയിരിക്കുന്നു. നന്ദി, ആശംസകൾ!!!!!!! ഇനി മുതൽ മലയാളം ബ്ലോഗിൽ കൂടുതൽ എരിവും പുളിയും പ്രതീക്ഷിക്കാം.

  "മനസ് കൊണ്ടും പ്രായപൂർത്തിയായവർക്ക് മാത്രം" എന്ന തലക്കെട്ടത്രയ്ക്കങ്ങോട്ട് ശരിയായില്ല. കാരണം പ്രായപൂർത്തിയായവരാണെങ്കിലും ഷഷ്ഠിപൂർത്തിയൊക്കെ കഴിഞ്ഞവർക്കീ പംക്തിയുടെ തിയറിയോ പ്രാക്റ്റിക്കലോ വലിയ പ്രയോജനം ചെയ്യില്ല എന്നതു തന്നെ. അതുകൊണ്ട് 'യുവത്വം സൂക്ഷിക്കുന്നവർക്കു മാത്രം' എന്ന് മതി.

  പുരുഷന്റെ ലൈംഗികജീവിതത്തെക്കുറിച്ച് താങ്കളൊന്നും എഴുതിയില്ലെന്നു തോന്നുന്നു. താങ്കൾ വിട്ടുപോയ ഈ കാര്യം ഞാനിവിടെ എഴുതിച്ചേർക്കാനാഗ്രഹിക്കുന്നു. പുരുഷന്റെ ലൈംഗികകാലഘട്ടം മൂന്നായിട്ട് തിരിക്കാം. ആദ്യത്തേത് TRIWEEKLY പിന്നത്തേത് TRY WEEKLY മൂന്നാമത്തേത് TRY WEAKLY.

  മറ്റൊരു പ്രധാനകാര്യം കൂടി ചൂണ്ടിക്കാട്ടട്ടെ. മനുഷ്യകുലത്തിന്റെ നിലനിൽപ്പിന്റെ ആധാരമാണല്ലോ ഈ ലൈംഗികത. അതിലെ പ്രധാന പ്രക്രിയയാണ് പുരുഷശരീരത്തിൽ നിന്ന് സ്ത്രീശരീരത്തിലേക്കുള്ള ശുക്ലത്തിന്റെ പ്രയാണം. സസ്യങ്ങളിലും മറ്റും നമ്മൾ തത്തുല്യമായ പ്രക്രിയക്ക് പരാഗണം / പോളിനേഷൻ എന്ന കേൾക്കാൻ സുന്ദരമായ പദം ഉപയോഗിക്കുമ്പോൾ മനുഷ്യന്റെ കാര്യത്തിൽ അതിനെ ശുക്ലവിസർജ്ജനം എന്നു പറയുന്നത് ഒട്ടും ശരിയല്ല. മലമൂത്രവിസർജനത്തിന്റെ കൂട്ടത്തിലതിനെ പെടുത്തിയത് ആരായാലും അത് എതിർക്കപ്പെടേണ്ടതു തന്നെയാണ്. ബൂലോഗത്തിലെങ്കിലും അതിന് നല്ലൊരു പേരു കണ്ടെത്തേണ്ടിയിരിക്കുന്നു. ഇരിപ്പിടത്തിനതിനാവട്ടെ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആൾരൂപൻ.... ശരീരം കൊണ്ടല്ലാ,മനസ്സ് കൊണ്ടൂം പ്രായപൂർത്തിആയവർ എന്ന അർത്ഥത്തിൽ അതിനെ എടുത്താൻ സംഗതി ഓ.ക്കെ...

   ഇല്ലാതാക്കൂ
 34. സമൂഹത്തിലെ അബദ്ധ ധാരണകളെ തിരുത്തുന്ന ഇത്തരം വിജ്ഞാന പ്രദമായ ലേഖനങ്ങള്‍.. ഇനിയും എഴുതുക മാഷേ എല്ലാ അഭിനന്ദനങ്ങളും....

  മറുപടിഇല്ലാതാക്കൂ
 35. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 36. സമൂഹത്തിലെ അബദ്ധ ധാരണകളെ തിരുത്തുന്ന ഇത്തരം വിജ്ഞാന പ്രദമായ ലേഖനങ്ങള്‍.. ഇനിയും എഴുതുക മാഷേ എല്ലാ അഭിനന്ദനങ്ങളും....

  മറുപടിഇല്ലാതാക്കൂ
 37. അങ്ങയുടെ ഈ ലേഖനം ശ്രദ്ധിച്ചത് ഇപ്പോഴാണ്. പരിഷ്കൃതര്‍ എന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ സമൂഹം ഇപ്പോഴും മനുഷ്യന്റെ ശാരീരിക മാനസിക പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന ഇത്തരം വിഷയങ്ങളെ പൊതുസ്ഥലങ്ങളില്‍ ചര്‍ച്ചചെയ്യാന്‍ മടിക്കുമ്പോള്‍ ധീരമായ ഒരു കാല്‍വെപ്പായി അങ്ങയുടെ ലേഖനത്തെ കാണുന്നു. ലൈംഗിക വിഷയത്തിലുള്ള ശരിയായ അറിവുകള്‍ അരാജകത്വത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കുകയാണ് ചെയ്യുക എന്ന നല്ല പാഠം പോലും നമ്മുടെ സമൂഹം ഇപ്പോഴും അംഗീകരിക്കുന്നില്ല എന്നത് വിചിത്രമായ ഒരു സത്യമാണ്......

  അഭിനന്ദനങ്ങള്‍.......

  മറുപടിഇല്ലാതാക്കൂ
 38. വരവിനും,വായനക്കും,അഭിപ്രായത്തിനും വളരെ നന്ദി സഹോദരാ......

  മറുപടിഇല്ലാതാക്കൂ
 39. നല്ല പോസ്റ്റ്‌ word verification eduthu kalanjoode sir

  മറുപടിഇല്ലാതാക്കൂ
 40. നളിന കുമാരീ,,വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി

  മറുപടിഇല്ലാതാക്കൂ

 41. മിത്തും യാഥാർഥ്യവും വ്യക്തമാക്കി തരുന്ന
  ഒരു ലൈംഗിക കേളികളെ കുറിച്ചുള്ള ഈ ലേഖനം
  അനുമോദനം അർഹിക്കുന്നത് തന്നെ...!

  അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

  പരസ്പരമുള്ള താല്പ്യര്യത്താൽ ഒട്ടും വെറുപ്പില്ലാതെ
  മടുപ്പ് കൂടാതെ സാവധാനം ചെയ്യപ്പെടുന്ന രതി ക്രീഡകൾ,
  ഇരു കൂട്ടർക്കും പരമാനന്ദവും , സൌഖ്യവും കൈവരുത്തുമെന്നാണൂ
  ഈ രംഗത്തുള്ള പുതിയ പഠനങ്ങൾ തെളിയിച്ചിരിക്കുന്ന വസ്തുത .
  പണ്ടേ ഏവർക്കും അറിയാവുന്ന കാര്യങ്ങളാണ് ഇതൊക്കെയെങ്കിലും ഭൂരിഭാഗവും ഒരു കാര്യം നടത്തൽ പ്രക്രിയയായി സംഭോഗത്തെ കണക്കാക്കുന്നതു കൊണ്ടാണല്ലോ എല്ലാ പ്രശ്നങ്ങളൂം ഉണ്ടാകുന്നത് അല്ലേ ചന്തുവേട്ടാ

  മറുപടിഇല്ലാതാക്കൂ
 42. എന്തായാലും തെറ്റായ ധാരണകള്‍ വച്ച് പുലര്‍ത്തുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പോസ്റ്റ്‌...

  മറുപടിഇല്ലാതാക്കൂ
 43. ലൈംഗികതയെക്കുറിച്ചുള്ള ഒരു നല്ല ലേഖനം.
  നല്ലതും അല്ലാത്തതുമെല്ലാം അറിഞ്ഞിരിക്കണം. അഥവാ, തെറ്റ് എന്തെന്ന് അറിഞ്ഞാലേ ശരിയുടെ പൂര്ണ്ണമായ അര്ത്ഥം ഗ്രഹിക്കാൻ പറ്റൂ. ഇവിടെ ഈ വിഷയം ആവശ്യവും, ചില സന്ദർഭങ്ങളിൽ (ആളും, തരവും, സന്ദർഭവുമെല്ലാം കണക്കിലെടുത്ത്) മറിച്ചും ആണ്. നല്ലത് സ്വീകരിക്കാനും അല്ലാത്തവയെ തിരസ്ക്കരിക്കാനുമുള്ള അറിവ് നമുക്കുണ്ടാവട്ടെ. അതിനനുസരിച്ച് പെരുമാറാനുള്ള വിവേകം ആണ് ഇവിടെ പ്രധാനം.

  മറുപടിഇല്ലാതാക്കൂ
 44. എല്ലാ തലങ്ങളിലൂടെയും സ്പര്‍ശിച്ച് പോയ ലേഖനം. നല്ല ശ്രമം.ശരിയായ അറിവും നല്ല പരസ്പര ധാരണയും ഉള്ളവരാണെങ്കിൽ ലൈംഗികജീവിതത്തിൽ അവർ തുല്ല്യ പങ്കാളികളായിരിക്കും

  മറുപടിഇല്ലാതാക്കൂ
 45. മുന്നൊരാള്‍ വേഡ് വേരിഫിക്കേഷന്‍ മാറ്റുന്നതിനെ ക്കുറിച്ച് സൂചിപ്പിച്ച് കണ്ടു. ഞാന്‍ വളരെ ബുദ്ധിമുട്ടി. ദയവായി ഇതൊന്ന് മാറ്റിയാല്‍ അഭിപ്രായം ചേര്‍ക്കാന്‍ പ്രയാസപ്പെടില്ലായിരുന്നു.

  മറുപടിഇല്ലാതാക്കൂ